കവിതയുടെ കാർണിവൽ ( രണ്ടാം എഡിഷൻ ) – കാവ്യ പ്രേമികളുടെ പൊതു സ്വത്ത്; സ്വകാര്യ അഹങ്കാരവും
[dropcap]സാ[/dropcap]ഹിത്യരൂപമേതായാലും അതുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പലതരത്തിലും സാംഗത്യം കൈവരാം. മുൻകാലങ്ങളിൽ ഇത് പലപ്പോഴും വർഷങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടോ (രചനയുടെ ഇരുപത്തിയഞ്ചാം വർഷം / അമ്പതാം വർഷം എന്നിങ്ങനെ), രചയിതാവിന്‍റെ പുരസ്കാരലബ്ധിയുമായി ബന്ധപ്പെട്ടോ, ഏതെങ്കിലും സാംസ്കാരിക സംഘടനകളോ, പ്രസാധകരോ നടത്തുന്ന സെമിനാറുകളോ വാര്‍ഷികാഘോഷങ്ങളോ ആയിരുന്നു. തികച്ചും ഉപചാരനിഷ്ഠമായ ഒരു ഘടനക്കുള്ളിൽ ഒതുങ്ങുന്ന സംവേദനമാണ് ഇത്തരം സന്ദർഭങ്ങളിൽ നടക്കുന്നത് എന്നകാര്യം സവിശേഷം പറയേണ്ടതില്ല. എന്നാൽ സാഹിത്യോത്സവങ്ങളും കാർണിവലുകളും മറ്റും ഇതിൽ നിന്ന്Continue Reading





















