ഈ ഭൂമി നമ്മളോട് എന്തോ പറയുന്നുണ്ട്…
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാംഗ്ലൂരിലെ ചിത്രകലാ പരിഷത്ത് അങ്കണത്തില്‍ നടന്ന ഒരു ദേശീയ കലാക്യാമ്പില്‍ വെച്ചാണ് വല്‍സന്‍ കൂര്‍മ കൊല്ലേരി എന്ന അന്താരാഷ്ട്ര പ്രശസ്തനായ ശില്‍പിയെയും അദ്ദേഹത്തിന്റെ ശില്‍പ നിര്‍മ്മിതിയേയും ആദ്യമായി കാണാന്‍ കഴിഞ്ഞത്. അടുത്ത വര്‍ഷം തന്നെ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്‌കൂളില്‍ നടന്ന ഉത്തരായനം ദേശീയ ക്യാമ്പിലും അദ്ദേഹത്തിന്റെ ശില്‍പം കണ്ടു. രണ്ട് ശില്‍പങ്ങള്‍ക്കും ഒരേ സ്വഭാവമായിരുന്നു. ജൈവപ്രകൃതിയില്‍ നിന്നെടുത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു രണ്ടുംContinue Reading




















