സതീശൻ . ഒ. പി

തൊട്ടിൽപ്പാലം സ്വദേശി. ഇപ്പോൾ മലേഷ്യയിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. മുറിക്കവിതകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഒരു മരത്തിൽ കൂടുകൂട്ടിയകിളികൾ നിർത്താതെ ചിലക്കുന്നു. ഒരു കവിയായി കേൾക്കൂ.ഏതു തൂവലിന്റെ കാന്തിയെ പറ്റിഏതു നോവിന്റെ വീക്കത്തെ പറ്റിഏതു പ്രതിഷേധത്തിന്റെ പാട്ടാവുംഅവർ പാടുന്നത്. വേണ്ടഒരു സാധാരണ മനുഷ്യനായി കേൾക്കൂഎന്ത് വിശേഷങ്ങളാവും അവ പങ്കു വെക്കുന്നത് . ഇനി അധികാരമുള്ളഒരു മരമായി കേൾക്കൂ.വെറും ചിലക്കലുകൾ കരച്ചിലുകൾഅത്ര മാത്രം.Continue Reading

  ഇന്ദ്രജാലക്കാരൻ ശൂന്യമായ തൊപ്പിയിൽനിന്നു പ്രണയത്തെയെടുത്തു നിങ്ങൾക്കു നീട്ടുകയും എന്താശ്ചര്യം എന്തു ചേർച്ച എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു . എന്റെ പ്രണയം എന്റെ മാത്രം പ്രണയമെന്നു നിങ്ങൾ ചേർത്തുപിടിക്കെ അതു വീണ്ടും വീണ്ടും നിങ്ങളുടേതാവുന്നു. മാന്ത്രികതയിലെപ്പോഴും ജീവിതമുണ്ടാവും ചിലപ്പോഴൊക്കെ തിരിച്ചും . സൂചിയിൽ നൂലുകോർക്കുന്ന ഏകാഗ്രതയോടെ അല്ലെങ്കിൽ വിളക്ക്‌ ഇമചിമ്മുന്നതു കണ്ടെത്തുന്ന കുട്ടിയെ പോലെ നോക്കിയിരിക്കെ ഇന്ദ്രജാലക്കാരൻ വീണ്ടും വടി വീശുന്നു . കയ്യിലിരിക്കുന്ന കരിമ്പൂച്ചയെ കുടഞ്ഞുകളയുന്ന നിങ്ങൾക്കൊപ്പം വീണ്ടുംContinue Reading

പെട്ടന്നൊരു ദിനം വെറുപ്പുകളെ ഞാൻ സ്നേഹത്തിലേക്കു വിവർത്തനം ചെയ്യുന്നു. വാലിൽ നൂലുകെട്ടിയ തുമ്പികളെല്ലാം പരുന്തുകളാവുന്നു. നൂലിൽ കെട്ടിയ പട്ടങ്ങൾ വിമാനങ്ങളാവുന്നു. മുക്കും മൂലയും തിരഞ്ഞു വെറുപ്പുകളെ കണ്ടുപിടിക്കുന്നു. കണക്കു ടീച്ചർ മലയാളം ടീച്ചറാവുന്നു മീശക്കാരനമ്മാവൻ കുഞ്ഞരിപ്പല്ലുകാട്ടുന്ന കൊച്ചാവുന്നു. നിരസിക്കപെട്ട പ്രേമലേഖനം ചേർത്തുപിടിച്ച ചുംബനമാവുന്നു. അമ്പലത്തിലെ ചെരുപ്പുകള്ളൻ ദൈവം പോലുമാവുന്നു. ഓ ഒരു സ്നേഹത്തിന്‍റെ കവി എന്നു വാഴ്ത്തുന്നവരോടു മാത്രം ഒരു രഹസ്യം പറയാം. എന്നെ രസിപ്പിക്കുന്നതു ഇതൊന്നുമല്ല. എന്നോടുള്ള പകContinue Reading

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു  നമുക്കറിയാമെങ്കിലും തിരഞ്ഞുചെല്ലുമ്പോൾ അത് ഇരുട്ടിലേക്കുതന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലും എലിയെ പിടിക്കുമല്ലോയെന്നു വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽContinue Reading

  1. ഉണ്ടാകുമോ .? കടലിൽ പുഴയിൽ ഒന്നായൊഴുകി മേഘങ്ങളായ് തുഴഞ്ഞു ഒടുവിൽ പിരിയാൻ നേരം ഒരു മഴത്തുള്ളി മറ്റേതിനോട് ചോദിച്ചു . രണ്ടായി താഴേക്കു പതിക്കുമ്പോൾ ഉണ്ടാവുമോ മറ്റു രണ്ടുപേർ നമ്മളെ കാത്തു ? പ്രണയത്തിൽ നനഞ്ഞു .? 2. തെങ്ങ് ഇളനീർ വണ്ടികൾ അതിർത്തി കടക്കുമ്പോൾ പനകൾ പറഞ്ഞു ചെറുപ്പത്തിൽ നാടുവിട്ട ചേട്ടനെ പറ്റി .Continue Reading