വി.കെ.രാമചന്ദ്രന്‍

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാംഗ്ലൂരിലെ ചിത്രകലാ പരിഷത്ത് അങ്കണത്തില്‍ നടന്ന ഒരു ദേശീയ കലാക്യാമ്പില്‍ വെച്ചാണ് വല്‍സന്‍ കൂര്‍മ കൊല്ലേരി എന്ന അന്താരാഷ്ട്ര പ്രശസ്തനായ ശില്‍പിയെയും അദ്ദേഹത്തിന്റെ ശില്‍പ നിര്‍മ്മിതിയേയും ആദ്യമായി കാണാന്‍ കഴിഞ്ഞത്. അടുത്ത വര്‍ഷം തന്നെ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്‌കൂളില്‍ നടന്ന ഉത്തരായനം ദേശീയ ക്യാമ്പിലും അദ്ദേഹത്തിന്റെ ശില്‍പം കണ്ടു. രണ്ട് ശില്‍പങ്ങള്‍ക്കും ഒരേ സ്വഭാവമായിരുന്നു. ജൈവപ്രകൃതിയില്‍ നിന്നെടുത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു രണ്ടുംContinue Reading

dropcap]കഥയും കവിതയുമെഴുതുന്ന ഒരാള്‍ വരക്കുന്ന ചിത്രങ്ങള്‍ എന്ന നിലക്കാണ് പ്രസന്ന ആര്യന്റെ രേഖാചിത്രങ്ങളെ ഞാനാദ്യം കാണാന്‍ തുടങ്ങിയത്. അതൊക്കെയും കവിതയുടെയോ കഥയുടെയോ ഭാഗവുമായിരുന്നു. അങ്ങനെ എഴുത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ചില ചിത്രങ്ങള്‍ സ്വയം വളര്‍ന്ന് മറ്റൊരു കലാസൃഷ്ടിയായി മാറുന്നതും കാണാന്‍ കഴിഞ്ഞിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാണാറുള്ള ഇല്ലസ്‌ട്രേഷന്‍ പോലെ സാഹിത്യരചനയിലെ തന്നെ ഏതെങ്കിലും ഒരു രംഗം മാത്രമായിരുന്നില്ല ആ ചിത്രങ്ങള്‍. ചിത്രം കവിതയോടൊപ്പമാവുമ്പോള്‍ ആ കവിതയിലെ ഏതെങ്കിലുമൊരു ഇമേജില്‍ തുടങ്ങിContinue Reading

മദ്യവും മലയാളിയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ ചെറു കുറിപ്പുകളുടെ സമാഹാരമാണ് മണിലാല്‍ എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബാര്‍/ ബേറിയന്‍സ്.’ ഒരേസമയം ഇത് നമ്മുടെ പൊതു സമൂഹത്തിന്റെ ആസക്തികളെയും സ്വപ്നങ്ങളെയും ജീവിതാവബോധത്തെയും കാണിച്ചു തരികയും ലഹരി നല്‍കുന്ന സ്വാതന്ത്ര്യം എത്രയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലേറെയും തൃശ്ശൂരിന്റെ കഥകളാണെന്നു പറയാം. എന്തിനെയും ഏതിനെയും നിറഞ്ഞ നര്‍മ്മത്തോടെ കാണുന്ന ഒരു തൃശ്ശൂര്‍ക്കാഴ്ച ഈ കഥകളിലുണ്ട്. മുഴുവനായോ ഭാഗികമായോ നടന്ന കഥകളും കേട്ടുകേള്‍വികളും ഇതിലുണ്ട്.Continue Reading

കൃഷി നമുക്ക് ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നില്ല. അത് നമ്മുടെ സംസ്‌കാരമായിരുന്നു, ജീവിതമായിരുന്നു. കൃഷിക്കാലങ്ങളോട് ബന്ധപ്പെടുത്തിയായിരുന്നു ജീവിതത്തിലെ ആഘോഷങ്ങളൊക്കെയും. ആ അദ്ധ്വാനക്കൂട്ടായ്മകളില്‍ നിന്നായിരുന്നു പാട്ടും കളിയും കലയും ഉരുവം കൊണ്ടത്. ആ സംസ്‌കൃതിയിലൂടെയായിരുന്നു മനുഷ്യര്‍ പ്രകൃതിയെ പ്രണയിച്ചത്. മണ്ണും മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒരേ പാരസ്പര്യത്തിന്റെ കണ്ണികളായതും അങ്ങനെയായിരുന്നു. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയോടൊപ്പം മനുഷ്യന്‍ കൃഷി ഉപേക്ഷിച്ചു. അതോടൊപ്പം പ്രകൃതിയില്‍ നിന്നും അകന്നു. മണ്ണും മരവും തൊട്ടു വളരാത്ത ഒരുContinue Reading

മഹിജ ചന്ദ്രന്‍ മരണം കൊണ്ടു പോയവരെ കുറിച്ചു മാത്രം ഈയിടെ അധികം പറയേണ്ടി വന്നു. ആ കൂട്ടത്തിലേക്ക് ഒരു ചിത്രകാരി കൂടി, മഹിജ ചന്ദ്രന്‍. അവരുടെ സോളോ പ്രദര്‍ശനങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷമായിരിക്കണം എന്റെ എഫ്.ബി. സുഹൃത്താവുന്നത്. അതു കൊണ്ടു തന്നെ അധികം ഇമേജുകളോ പരസ്യപ്പെടുത്തലോ അവരുടെതായി എനിക്ക് കാണാനും കഴിഞ്ഞിരുന്നില്ല. എഫ്.ബി.യിലും വലിയ സുഹൃദ് വലയമോ ബഹളമോ ഉള്ളതായും തോന്നിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ തനിയെContinue Reading