​ഹസ്ന ഷെറിൻ

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാക്ടീരിയ എന്നെ ആദ്യം കണ്ടത്….. പ്രതികരിക്കില്ലെന്നുറപ്പുള്ളതിനാലാവാം അവനന്ന് കുറെ ഊറി ചിരിച്ചു പ്രതികരണ ശേഷിയുള്ള ഫ്ളജല്ല വീശി മനസ്സിനകത്തേക്ക് അവനൂളിയിട്ടിറങ്ങി മനസ്സിന്റെ അകത്തളങ്ങളിൽ വരാന്തയിൽ, സ്വീകരണമുറിയിൽ ചലന രേണുക്കൾ വാരിയെറിഞ്ഞു…… ഉയർന്ന ഊഷ്മാവിനെ, തളരുമെൻ ആത്മാവിനെ മറന്ന് അവ പടർന്ന് പന്തലിച്ചു കോളനികൾ തീർത്തു…….. കഴുകൻ കണ്ണുകൾ ചുറ്റും കൾച്ചറുകൾ തീർക്കുന്നത് കണ്ടെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു ഹൃദയധമനികളെ ,സിരകളെ കാർന്നെടുത്തപ്പോഴും ഞാൻ ഉറങ്ങികൊണ്ടേയിരുന്നു….. ആന്റിബയോട്ടിക്കുകൾക്കതീതമായി ബാക്ടീരിയContinue Reading

  പുഴ അവൾ കാലങ്ങളോളം കാതു കൂർപ്പിച്ച് അക കണ്ണ് കരുതലും പുറങ്കണ്ണ് കണ്ണാടിയുമാക്കി ഒരു വിത്തിലങ്ങനെ ഒളിച്ചു പാർക്കുമത്രേ… പുഴ ഒരു ബീജം അണ്ഡത്തോട് പറഞ്ഞ രഹസ്യം കാത്തു സൂക്ഷിച്ച് മലയിടുക്കിലങ്ങനെ കൂനിക്കൂടിയിരിക്കുമത്രേ … പുഴ വികാരങ്ങളുടെ മൂശയിൽ തിളച്ച് മറിഞ്ഞ് സ്വയമങ്ങനെ ഒഴുകി തുടങ്ങുമത്രേ… പുഴ പതിയെ ചിരിച്ച് ആർത്തട്ടഹസിച്ച് ഉറക്കെ കരഞ്ഞ് പിന്നെ പുഴയൊരു പുഴയാവുമത്രേ… പുഴ വിത്തിൽ നിന്ന് പൊടിഞ്ഞ് കണ്ണിലേക്ക് വളർന്ന് വികാരത്തിലേക്ക്Continue Reading

അടച്ചിട്ട വാതിൽ​ ​പഴുതിലൂടെ അവളൊളിഞ്ഞ് നോക്കുന്നുണ്ട്​.​ വാതിൽ കുറ്റിയിടാൻ മനപ്പൂർവ്വം ഞാൻ മറന്നതാണ്​.​ അവൾ ഇന്നെങ്കിലും വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു “ചെരുപ്പു ഊരണമെന്നില്ല ” ഗൗരവം വിടാതെ ഞാൻ പറഞ്ഞു “എവിടെയായിരുന്നു​ ​? എന്തേയിപ്പോളിങ്ങനെ തോന്നാൻ ?” അവൾ തല കുനിച്ചു പാവാടത്തുമ്പ് കൊണ്ട് നനഞ്ഞ കണ്ണ് തുടച്ചു. പിന്നെ ഓടി വന്ന് എന്നെ കെട്ടിപ്പുണർന്ന് പറഞ്ഞു. വരണമെന്നുണ്ടായിരുന്നു.. എന്നും കുളിച്ചൊരുങ്ങി റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ സൗമ്യയെ ഓർമ്മ വരും.. ബസ്സിന് പലപ്പോഴും നിർഭയയുടെContinue Reading

  പൊള്ളുന്ന വേനലിൽ പൊട്ടി മുളച്ചൊരു കവിത കവിതയുടെ ഹൃദയം തേടി മടിച്ച് മടിച്ചൊരു അഭ്യുദയകാംക്ഷി ബേക്കലിന്റെ തീരത്ത് മുട്ടിട്ടിഴഞ്ഞ കവിതയ്ക്ക് കാലത്തിന്റെ കൈയ്യും പിടിച്ച് നടക്കാമെന്നായി… കടലിരമ്പുമ്പോൾ ബോൺസായ് മരച്ചോട്ടിൽ കണ്ണീർ കൊണ്ട് തുലാഭാരം തണുത്തൊരു വെളുപ്പാൻ കാലത്ത് പനി കിടക്കയിലേക്ക് കവിതക്കൊരു ചുക്കുകാപ്പി കവിളിലൊരുമ്മയും… അങ്ങനെ കവിത മൗനത്തോട് കഥ പറഞ്ഞു… ശൂന്യതയോട് കൂട്ട് കൂടി ഓടാമ്പലിട്ടsച്ചിരുന്നെങ്കിലും ഖണ്ഡകാവ്യമൊളിഞ്ഞു നോക്കി നെറ്റി ചുളിച്ചു വ്യാകരണ പിശകിന്റെ ചെവിയിലുംContinue Reading

തുമ്പയും മുക്കുറ്റിയും ഇക്കുറി പൂക്കാൻ മറന്നതല്ല മടിച്ചതാണത്രേ ! കുയിലിന്റെ പാട്ട് ഇന്നലെ ഇടറിയതല്ല, സ്വയം ഈണം തെറ്റിച്ചതാണത്രേ ! പാടവരമ്പിലെ പോക്കാച്ചി തവളയെ കോലുനാരായണൻ വിഴുങ്ങിയതല്ല. തിന്നാൻ സ്വയം യാചിച്ചതാണത്രേ ! കാടും പുഴയും മരവും കുളിരും ആരും വിറ്റതല്ല. സ്വയം വിൽപ്പനക്കു വച്ചതാണത്രേ ! കാഴ്ചക്കാരില്ലാത്ത ലോകത്ത് ജീവിക്കേണ്ടന്ന് ഭൂമിയുടെ ആത്മഹത്യ കുറിപ്പിലുണ്ടത്രേ ! ചുറ്റും ആരോ മുറവിളി കൂട്ടുന്നു. കാഴ്ച മരിച്ചു തുടങ്ങിയത്രേ​… ഇരു കണ്ണുംContinue Reading