രാജേഷ് നന്ദിയംകോട്

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.

ഒറ്റയടി കിട്ടിയ മട്ടിൽ ഞെട്ടി എഴുന്നേൽക്കും. കണ്ണ് തുറിച്ച് ഇരുട്ടിനെ ഒന്ന് കൂടി അരിച്ചെടുക്കും. പകലു കണ്ട കാഴ്ചകൾ പച്ച വെള്ളം പോലെ കൈ പിടിക്കും. എന്നും കവിതയിലേക്ക് കൂടെ കൂട്ടാൻ പറയുന്ന ഒമ്പത് കുമാരൻ സഖാവ് വേലായുധേട്ടൻ ബാർബർ നാണു പട്ടാളം ഗോപ വെടക്ക് കാർത്തു പേറ്റ്ച്ചി ദേവു. പഴയ വളരെ പഴയ ആൾക്കാർ എന്ന് കാലം അവരെ മുദ്ര കുത്തും. അവരെ പറ്റി പറയുന്നത് ബോറ് അവരെContinue Reading

  ഇടവഴികള്‍ക്കരികിലെ വാകമരങ്ങള്‍ പൂക്കുമ്പോള്‍ ഹൃദയത്തിലേക്കും ചുവപ്പ് പടരുന്നെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടി ഏതോ നഗരത്തില്‍ മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചു കഴിയുന്നുണ്ടാകണം. മദ്യശാലയിലെ അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ പുളിച്ച വാക്കുകളാല്‍ പ്രണയത്തിന്റെ ഒച്ച ഞാനവളെ കേള്‍പ്പിക്കാന്‍ ശ്രമിക്കും. ആ ലഹരിയില്‍ എന്റെ കണ്ണുകളില്‍ നിന്നവള്‍ ഇറങ്ങിപ്പോകട്ടെയെന്ന് എത്ര വിചാരിച്ചിട്ടുമെന്തേ… ഞങ്ങളാകാശ പന്തലിന്‍ചോട്ടില്‍ കിനാപൂമരക്കൊമ്പത്ത് നഷ്ടക്കൂടുകളില്‍ സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും അടയിരിക്കുന്ന ഏകാകികള്‍.Continue Reading

  നിലവിളിയോളം പേരിട്ട അടയാളപ്പെടുത്തൽ വേറെ ഇല്ല. ഭൂമിയെ ദാ ഇങ്ങനെ കോരിയെടുത്ത് കൊണ്ടുപോകും ഒരു വിത്തോ ഇത്തിരി മുട്ടകളോ കൈക്കുമ്പിളിൽ നിലവിളിയിലേക്ക് വഴിമാറുന്നത് നോക്കി നിൽക്കും. ഭ്രമണപഥത്തിൽ ഭൂമിയുടെ കണ്ണിമ അടഞ്ഞപടി നിൽക്കും. ഇവിടെ ഇത്തിരി മണ്ണ് അനങ്ങുന്നത് പ്രപഞ്ചം മുഴുവൻ സാക്ഷിയാകും. അതെ പ്രാർത്ഥനകളോടെ മുട്ടകളും വിത്തുകളും വച്ചുമാറ്റപ്പെടുക തന്നെയാണ്…Continue Reading

  മരച്ചീളുകളുടെ കനം വച്ച പകലുകളില്‍ ഉളികളുടെ തീരാസങ്കടങ്ങള്‍ക്കിടയില്‍ ഞാന്‍. വന്‍ മരങ്ങള്‍ക്കുമേല്‍ കോടാലികളുടെ അധിനിവേശങ്ങളാണെപ്പോഴും. ഈര്‍ച്ചപ്പാടിന്‍മേല്‍ ചിന്തേരിന്‍റെ പ്രാര്‍ത്ഥനകളുടെ കൂമ്പാരം. നനവാര്‍ന്ന മുറിത്തലപ്പുകളില്‍ കണ്ണുനീരിന്‍റെ, കനിവിന്‍റെ കാലം. പാളിപ്പോയ വീതുളിക്കൊപ്പം ഞാനും മണ്ണിലേക്കിറങ്ങി.Continue Reading