നിലവിളിയോളം പേരിട്ട
അടയാളപ്പെടുത്തൽ വേറെ ഇല്ല.
ഭൂമിയെ ദാ ഇങ്ങനെ
കോരിയെടുത്ത് കൊണ്ടുപോകും
ഒരു വിത്തോ
ഇത്തിരി മുട്ടകളോ
കൈക്കുമ്പിളിൽ നിലവിളിയിലേക്ക്
വഴിമാറുന്നത് നോക്കി നിൽക്കും.
ഭ്രമണപഥത്തിൽ
ഭൂമിയുടെ കണ്ണിമ
അടഞ്ഞപടി നിൽക്കും.
ഇവിടെ ഇത്തിരി മണ്ണ്
അനങ്ങുന്നത്
പ്രപഞ്ചം മുഴുവൻ
സാക്ഷിയാകും.
അതെ
പ്രാർത്ഥനകളോടെ മുട്ടകളും
വിത്തുകളും
വച്ചുമാറ്റപ്പെടുക തന്നെയാണ്…
Comments
പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.