LITERATURE (Page 93)

ഒ വി വിജയനോ ആനന്ദോ എന്ന വായനക്കാരന്റെ ചോദ്യത്തിന് കൃഷ്ണൻ നായർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് വൈകാരികമായ സത്യസന്ധതയുണ്ട്. ആനന്ദിന്റെ ആൾക്കൂട്ടത്തിന് ധൈഷണികമായ സത്യസന്ധതയേ ഉള്ളൂ. വൈകാരികമായ സത്യസന്ധതയുള്ളതാണ് സാഹിത്യം. മറ്റേത് സാഹിത്യമല്ല.” ഈ ഒരു അഭിപ്രായത്തെ മുന്നിൽ വച്ചുകൊണ്ട് സൃഷ്ടികളെ അപഗ്രഥനം ചെയ്യുമ്പോൾ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു. സാഹിത്യം അനുഭൂതി ദായകമായിരിക്കണം. ആ അനുഭൂതി നൽകണമെങ്കിൽ എഴുത്ത് വികാരങ്ങളെ സംക്രമിപ്പിക്കുന്നതായേ തീരൂ.Continue Reading

‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ്‌ നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാനContinue Reading

പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾപാമ്പ് പുളയ്ക്കണ കൈതക്കാട്.എന്റെ കല്യാണത്തിന് മുന്നേയതൊന്ന്വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു. അടുത്ത പകൽ തൂവി തെറിച്ചപ്പോൾമുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തിഅമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻഎന്നെം ഏട്ടനെം തിരയുമ്പോൾ,ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേഞാൻ തിരഞ്ഞുപോയി.കണ്ടില്ല. തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽനിന്ന് അമ്മച്ചി എണീറ്റു വരുന്നു.എങ്ങനെ അവിടെContinue Reading

പാമ്പുകടിയേറ്റു തിണർത്തവൻ്റെ കട്ടിൽ അവനൊഴിഞ്ഞു പോയ വ്യഥയിൽ കരിനീലിച്ചില്ല… തീയണയാതെ, പുകയും കരിയും വെന്തമാംസവുമായി വന്നൊരുത്തൻഅതിൻ്റെ ശൂന്യത പരിഹരിച്ചിരുന്നു… നിലവിളികൾ കുമിളകൾ പോലെ വീർത്തു പൊട്ടുന്ന നെഞ്ചുമായി,പുഴ കുടിച്ചു ദാഹമാറ്റിയൊരുവൻഊഴം കാത്തു കിടന്നു… പൊരുതാതെ തോറ്റവനെന്ന നിരാസത്തോടെ തറയിലുപേക്ഷിക്കപ്പെട്ടവൻ്റെ നെറുകയിൽ,അനാദിയായ വിരലുകളാൽ ആരോ ഒരു കുരിശു രൂപം വരച്ചു… മുള്ളാണി തറഞ്ഞ കൈത്തലം കൊണ്ടവൻ മുഖം പൊത്തുമ്പോൾ,മഴയും, കാറ്റും, കടലുമാകാശവുംഅവനുമവരോരോരുത്തരുമായി,ഒരു പുലരി കൂടി വിരിയുകയായി….! കവർ : സി പിContinue Reading

1.എന്റെ അയൽക്കാരൻ എന്‍റെ ബിസിനസ് പൂർണ്ണമായും എന്‍റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്‍റെ ഓഫീസ്- ഇത്രയുമാണ്‌ എന്‍റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്‍റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല. തൊട്ടടുത്തുള്ളContinue Reading