LITERATURE (Page 92)

വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെContinue Reading

ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്തContinue Reading

എഴുത്തു ഭാഷയും സംസാരഭാഷയും വിഭിന്നങ്ങളാണ്. ഒരു വലിയ ജനവിഭാഗത്തെ ഭാഷ കൊണ്ട് മനസ്സിലാക്കാമെങ്കിലും, അതിലെ ഓരോ ചെറിയ ചെറിയ സമൂഹത്തിനും അവരുടേത് മാത്രമായ വ്യത്യസ്തങ്ങളായ വാമൊഴികളുണ്ട്. ഫിക്ഷനിൽ കഥാപാത്രത്തിന്റെ ഏറെക്കുറെ പൂർണ്ണമായ സ്വഭാവം പ്രകടിപ്പിക്കുവാൻ ആ വാമൊഴി സഹായിക്കുകയും ചെയ്യുന്നു. പലർക്കും ഉള്ള തെറ്റിദ്ധാരണയാണ് മലയാളത്തിൽ മാത്രമേ വാമൊഴി വ്യത്യസ്തമായി കിടക്കുന്നുള്ളൂ എന്ന്. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന മാനക ഭാഷകളിൽ പോലും ഈയൊരു വ്യത്യാസം കാണാവുന്നതാണ്. ഭൂമിശാസ്ത്രപരമായി വളരെ ചെറിയContinue Reading

നിലാവിന്റെ രണ്ടാം നിലയിൽ,തുറന്ന ജാലകത്തിലൂടെഓടിവന്നതണുത്ത കാറ്റേറ്റു കുളിർന്ന്,ചന്ദന ഗന്ധത്തിലമർന്ന്,കവിതയെ സ്നേഹിച്ചു പ്രാപിച്ച്കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,ഒരുവൾ. കവിതയവളെ, ചിരപുരാതനകാമിനിയെയെന്ന പോലെ,തെരുതെരെ ചുംബിച്ചു കൊണ്ട്,ഉടൽ വടിവുകളിലേക്ക്സ്വർഗത്തെ ആവാഹിച്ച്,അവളുടെ ശ്വാസവിതാനത്തിന്റെ ആഴത്തിലേക്ക്പതിയെഒഴുകിയിറങ്ങിത്തുടങ്ങി.. പല്ലി ചിലക്കും പോലെയൊരുടെലിപ്പതിക് സന്ദേശം,പെട്ടെന്നവളിലേക്കാരോവലിച്ചെറിഞ്ഞു… “രാവിലെ ഉണർന്നിരുന്ന് സ്വപ്നംകാണുകയാണോടീ ബ്ലഡി ബിച്ച്?”..എന്നോ മറ്റോ ആയിരുന്നുഅതെന്ന് തോന്നിക്കും വിധം,അവളൊരു റൈഡിലൂടെന്നപോൽഇരിക്കക്കുത്തെ ഭൂമിയിലേക്ക്വഴുതിവീണു.. ഭൂമിയിൽ നിന്ന് അവളുടെലായത്തിലേക്ക് ഒരു ഇരുപുറനിരത്തായിരുന്നുനീണ്ടു കിടന്നിരുന്നത്.അതിനിരുവശത്തുംകച്ചവടക്കൂട്ടങ്ങൾ,അന്നത്തേക്കുളളഇരതേടിക്കൊണ്ടിരുന്നു.അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണംവെറുതെയൊന്ന് തെന്നി നോക്കി. രാവിലത്തെ അടുക്കള,വരാന്തയിലേക്കുള്ളചായക്കോപ്പകൾ,തീൻമേശയിലെപലഹാരപ്പാത്രങ്ങൾ,ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,ചേട്ടനുള്ള ലഞ്ച്Continue Reading

ഓഫീസ് വിട്ടു വീട്ടിലേയ്ക്ക് വരുമ്പോൾ ബീച്ച്റോഡിൽ ആൾക്കൂട്ടം.” എൻ്റെ സാറെ…. ഒരാണും പെണ്ണും. മറ്റേ പരിപാടിയാന്നേ… ഞങ്ങള് പൊക്കിയങ്ങ് പൊലീസിലേൽപ്പിച്ചു ” അശ്ലീല ചേഷ്ടകളോടെ കാണികളിലൊരുവൻ.“ഛേ… ” നല്ലൊരു കാഴ്ച നഷടമായല്ലോയെന്ന നിരാശ മറച്ചുവെയ്ക്കാതെ ചോദിച്ചു – “പിള്ളാരാണോ!! “” ഒന്നൊരു പയ്യനാ… കൂടെയൊള്ളവളിച്ചിരി മൂപ്പാ “രഹസ്യഭാവത്തിലുള്ള മറുപടി എനിക്കും രസിച്ചു.” അല്ലേലും ഇക്കാലത്ത് ഇമ്മാതിരി എടപാടുകളല്ലേ കൂടുതൽ… ” എന്ന് മറ്റൊരാൾ. ഫോൺ ശബ്ദിച്ചതിനാൽ ഞാനതിന് യെസ് മൂളാൻContinue Reading