LITERATURE (Page 94)

ചിലപ്പോൾ സ്വന്തം അനുഭവമാകാം അല്ലെങ്കിൽ അപരന്റേത്. ചിലപ്പോൾ വായിച്ചറിഞ്ഞത്. ചിലപ്പോൾ പൂർണമായ ഒരു സങ്കല്പം. ഇവയിൽ ഏതിൽ നിന്നും ലഭ്യമാകുന്ന ഒരു ആശയത്തെ കഥയാക്കി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാരൻ. റിയലിസമെന്നോ കാല്പനികമെന്നോ ഭ്രമകല്പനയെന്നോ മാജിക്കൽ റിയലിസമെന്നോ ഉള്ള ഇനത്തിൽ നിരൂപകർ അവയെ ഉൾപ്പെടുത്തുന്നു. ഏതു രൂപത്തിലാണെങ്കിലും, ആദ്യം കഥയുണ്ടാകുന്നു. അതിനു ശേഷം അനുയോജ്യമായ ഇനത്തിൽ അത് തരം തിരിക്കപ്പെടുന്നു എന്നതാണ് സാമാന്യേന സംഭവിക്കുന്നത്. സർഗ്ഗപരമായ ഏതൊരു സാഹിത്യ രൂപവും സൃഷ്ടിക്കപ്പെടുന്നവയാണ്.Continue Reading

1931 ലാണ് കോൺഗ്രസ് സെക്കുലർസ്റ്റേറ്റ് പ്രമേയം പാസ്സാക്കിയത് .എല്ലാ മതത്തിനും വിശ്വാസത്തിനും പൂർണ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര സെക്കുലർ സ്റ്റേറ്റ് ആണ് ലക്ഷ്യമെന്ന് നെഹ്‌റു അന്ന് പറഞ്ഞു .”ഇന്ത്യയിൽ മത നിരപേക്ഷ വീക്ഷണം രാഷ്ട്രീയത്തിലേക്ക് വ്യാപിച്ചത് നെഹ്‌റുവിലേക്കു രാഷ്ട്രീയ നേതൃത്വം മാറിയപ്പോഴാണ് .ഈ സാഹചര്യത്തിലാണ് 1950 ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മതവിശ്വാസികൾക്കെന്ന പോലെ മതരഹിതർക്കും വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ ചെയ്തത് .മന്ത്രിമാർ,എം എൽ എ മാർ തൊട്ടുContinue Reading

എന്റെ മുൻ സുഹൃത്ത് കഴിഞ്ഞ ആഴ്ച മരിച്ചു. യൂറോസ്റ്റാറിൽ പാരീസിൽ നിന്നും വരുന്ന വഴി നഷ്ടപ്പെട്ട പാസ്പോർട്ട്‌ അന്വേഷിക്കാൻ ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഞാൻ.അനേകം ഇടനാഴികളിലൂടെ സഞ്ചരിച്ചു നിരനിരയായി വെളിച്ചവും ഇരുട്ടും മാറി മാറി നിഴലിക്കുന്ന ഓഫീസ് മുറികൾക്ക് പുറകിൽ കാർപാർക്കിന് ചേർന്നാണ് ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ വിഭാഗത്തിന്റെ അധികമാരും എത്തിപ്പെടാത്ത, എന്നാൽ എത്തിപ്പെട്ടാൽ വിട്ടുപോവാത്ത ഓഫീസ് . അവിടെ എനിക്ക് മുന്നെ വന്ന അറുപതു വയസ്സുകാരിContinue Reading

മുറിയിൽനമ്മൊളൊരുകടൽ വരച്ചുഞാൻ കാറ്റുംനീ ഓളവുമായിപുണർന്നും ,പൊതിഞ്ഞുംതലോടിയുംപാരസ്പര്യത്തിൻ്റെസ്വച്ഛതയായി മീനുകൾഓരോ ദിവസങ്ങളേയുംകൊത്തിയെടുത്ത്പിടഞ്ഞോടി .പായ്ക്കപ്പലുകളിൽകൂലിപ്പണിക്ക് പോയിഞാൻ കടലുകടന്നു . നിൻ്റെ താളത്തിലേക്ക്ഒരു ബ്ലൂവെയിൽവിരുന്നു വന്നു ,മരണത്തിൻ്റെ നിഗൂഢതയ്ക്കൊപ്പം നൃത്തം ചെയ്തു ഉന്മാദത്തിൻ്റെഅനിയന്ത്രിതമായകളിയിൽജീവിതം കൈവിട്ടു . ഒന്ന് ,രണ്ട് ,മുന്നെന്ന്കളിയോരോന്നും തീരുമ്പോൾഇരുപതാണ്ടിൽഉറഞ്ഞുകൂടിയമഞ്ഞുപാളികൾ തകർന്നു . മടക്കക്കപ്പലിൻ്റെപായയിലേറി ഞാനെത്തുമ്പോൾനമ്മുടെ കടൽകറുത്തിരുണ്ടു ,മരിച്ചു പോയ നമ്മുടെശവം ഒഴുകി നടക്കുന്നു ,നീയോ ,ഞാനോയില്ലാത്തആകാശം ,കടൽ !!Continue Reading

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾകോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ. ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെContinue Reading