രവികുമാർ വി.

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആ രണ്ടുപേരെയും വായും പൊളിച്ചു നോക്കിനില്ക്കാൻ വിട്ടിട്ട് ടാക്സി കുതിച്ചുപാഞ്ഞു. പൊടിയും പറത്തി വണ്ടി പോയിമറഞ്ഞ ദിക്കിലേക്കു നോക്കി ഇരുവരും ദേഷ്യത്തോടെ അല്പനേരം നിന്നു. എന്നിട്ട് “വാ, എന്തെങ്കിലുമാവട്ടെ! ഇതിലൊക്കെ നമുക്കെന്തു കാര്യം!” എന്നു പരസ്പരം പറഞ്ഞുകൊണ്ട് അക്ഷമ പൂണ്ട ഒരു തിടുക്കത്തോടെ അവർ സ്ഥലം വിട്ടു. കുറേ വളവും തിരിവും കഴിഞ്ഞ് ടാക്സി ഒടുവിൽ ഒരു കല്യാണവീട്ടിനു മുന്നിൽ ചെന്നുനിന്നു. ഇതൊരു മുപ്പതിനായിരം രൂപാക്കല്യാണമായിരുന്നു! ആ ചെലവിന്റെ പൊലിമയ്ക്കുContinue Reading

ആന്റൺ ചെക്കോവ് പുലർച്ച മുതലേ ആകാശം കാർമ്മേഘം നിറഞ്ഞു കിടക്കുകയായിരുന്നു. ചൂടുണ്ടായിരുന്നില്ല; എന്നാൽ നിശ്ചേഷ്ടവും നിരുന്മേഷവുമായിരുന്നു അന്തരീക്ഷം, പാടങ്ങൾക്കു മേൽ മേഘങ്ങൾ യുഗങ്ങളായി തങ്ങിനില്ക്കുകയും ഇപ്പോൾ മഴ പെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷകൾ വിഫലമാവുകയും ചെയ്യുന്ന നരച്ച ദിവസങ്ങളിലൊന്നുപോലെ. മൃഗഡോക്ടറായ ഇവാൻ ഇവാനിച്ചും സ്കൂൾ ടീച്ചറായ ബർക്കിനും നടന്നുനടന്ന് അവശരായിരുന്നു; പാടങ്ങൾക്കവസാനമില്ലെന്ന് അവർക്കു തോന്നിപ്പോയി. അങ്ങകലെ മിരോനോസിറ്റ്സ്കോഗ്രാമത്തിലെ കാറ്റാടിമില്ലുകൾ കഷ്ടിച്ചു കാണാമായിരുന്നു; വലതുഭാഗത്തായി ഒരു കുന്നിൻനിര നീണ്ടുനീണ്ടുപോയി ഗ്രാമത്തിനപ്പുറത്തു മറഞ്ഞു. മേച്ചില്പുറങ്ങളുംContinue Reading

“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?” “ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?” “അതെ, കാര്യമായിട്ടു തന്നെ.” “അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു. അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു. “അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻContinue Reading

1.എന്റെ അയൽക്കാരൻ എന്‍റെ ബിസിനസ് പൂർണ്ണമായും എന്‍റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്‍റെ ഓഫീസ്- ഇത്രയുമാണ്‌ എന്‍റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്‍റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല. തൊട്ടടുത്തുള്ളContinue Reading