ആകാശത്ത് മേഘങ്ങളോടൊപ്പം
നീലമഷി കട്ടപിടിച്ച് കിടക്കുന്നു
താഴത്ത് ഒരു നിബ്ബ് ആയി ഞാൻ നടക്കുന്നു
ഒരു ചിമ്മിനി വിളക്ക് മറിഞ്ഞ് വീണ്
മഞ്ഞ ബൾബ്ബായി കത്തുന്നു
വഴി മാറി ഞാൻ ബോൾപെന്നിന്റെ
റീഫില്ലറിലൂടെ സഞ്ചരിക്കുന്നു
കാറുകൾ അത് പിന്നെ റോഡാക്കുന്നു
ഓർമ്മയിൽ നിന്ന് നിബ്ബ് കണ്ടെത്തി
ദ്വാരമുണ്ടാക്കി പുറത്തിറങ്ങുന്നു
നീലമഷി വാങ്ങാൻ നടക്കുന്നു
ടോർച്ച് പിടിച്ച കൈകൾ കൊണ്ട്
ചൂട് കൊടുത്ത് ആകാശത്ത് നിന്ന്
അ കട്ടപിടിച്ച പഴയ നീലമഷി
ഉരുക്കി വാങ്ങി യാത്രയാകുന്നു
കവർ : ആദിത്യ സായീഷ്
Comments