ഫർബീന നാലകത്ത്

മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി. എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ടെക്നോളജിക്കൽ ബിരുദം. ഇപ്പോൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾപാമ്പ് പുളയ്ക്കണ കൈതക്കാട്.എന്റെ കല്യാണത്തിന് മുന്നേയതൊന്ന്വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു. അടുത്ത പകൽ തൂവി തെറിച്ചപ്പോൾമുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തിഅമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻഎന്നെം ഏട്ടനെം തിരയുമ്പോൾ,ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേഞാൻ തിരഞ്ഞുപോയി.കണ്ടില്ല. തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽനിന്ന് അമ്മച്ചി എണീറ്റു വരുന്നു.എങ്ങനെ അവിടെContinue Reading