ചാരം ചുമക്കുന്നവർ
ഞാൻ നിശ്ചലയായി ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ , ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ . തീനാളത്തിനു ചുറ്റുമുള്ള ദീർഘയാത്രയിൽ നിശാശലഭം അതിന്റെ ചാരം സ്വയം വഹിക്കുന്നു. മധുചഷകം തുളുന്പിയ മുന്തിരിച്ചാറിൽ തന്റെ മ്ലാനമായ മുഖം പ്രതിബിംബിക്കുന്നതു കാണാൻ നിലാവ് ഇറങ്ങി വരുന്നു. വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ ഞാൻ നിശ്ചലയായി . ഒരു ചിറകു അല്പംചാരം എന്റെ മുഖത്ത് നിക്ഷേപിക്കുന്നു. നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു രക്തം വഴിത്താരയിൽ , കൂട്ടിലടയ്ക്കപ്പെട്ടകിളികൾ മഴക്കാലത്തിനുവേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.Continue Reading





















