കളരി

  പത്മഭൂഷൺ അവാര്‍ഡ് നേടിയ ജയകാന്തൻ എന്ന തമിഴ് എഴുത്തുകാരന്‍റെ, സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ‘ചില നേരങ്ങളിൽ ചില മനിതർകൾ’. കണക്ക് കൂട്ടലുകൾ തെറ്റിച്ച്, ചില സാഹചര്യങ്ങളിൽ ചിലരുടെ ഇടപെടലുകൾ കൊണ്ട് ഒരാളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നാണ് നോവൽ പറയാന്‍ ശ്രമിക്കുന്നത്. വിവാഹം, ചാരിത്ര്യ ശുദ്ധി ഇവയെ കുറിച്ചുള്ള സാധാരണക്കാരുട മനോഭാവം നിഷ്കളങ്കയായ ഒരു സ്ത്രീയുടെ ഭാവിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതാണ് കഥയുടെ കേന്ദ്രബിന്ദു. സമൂഹത്തെContinue Reading

“ജീവിതത്തിനു ഒരുപാട് കുഴമറിച്ചിലുകളുണ്ട് സഖാവേ, നാമറിയാതെ നമ്മെയപ്പടി ഉടച്ചു വാർത്ത് കളയുന്ന ഒരുതരം മാസ്മരിക ശക്തി. ഈ പുത്തൻ അതിഭൌതിക വാദികളൊക്കെ പറയുന്ന പോലുള്ള ചില സംഗതികൾ. ഒരുവേള സ്വയമുൾക്കൊള്ളാൻ പോലും പ്രയാസം തോന്നുന്ന മാറ്റങ്ങൾ. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്, ഞാനെത്ര മാറിപ്പോയെന്ന്, ചിന്തയിൽ, പ്രവർത്തികളിൽ, സംസാരത്തിൽ ശീലങ്ങളിൽ പെരുമാറ്റത്തിൽ അങ്ങനെ അടിമുടി പഴയ എന്നെ പറിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു കാലം. ഇപ്പോൾ ചിലപ്പോഴൊക്കെ പഴയ ചില കൂട്ടുകാരുടെ ആശ്ചര്യങ്ങളിൽ ഭൂതകാലം എന്നെContinue Reading