കെ.പി. നിർമ്മൽകുമാർ

കഥാകൃത്ത്, നോവലിസ്റ്റ്. ജലം ,ഒരു സംഘം അഭയാർത്ഥികൾ, കൃഷ്‌ണഗന്ധകജ്ജ്വാലകൾ, ചേലക്കരയുടെ അതീതസ്വപ്‌നങ്ങൾ,മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍, ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി അതീതശക്തി, തിരഞ്ഞെടുത്ത കഥകള്‍ എന്നിവ പ്രധാനകൃതികൾ

Here is my tribute to Kolkata where I lived decades ago! Of all Calcutta streets that I’d walked, the one I keep remembering all these years is Harish Mukherjee Road, Bhowanipore, as a newcomer. On a Christmas eve I started walking aimlessly on a dark and cold afternoon from myContinue Reading

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!] “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ്Continue Reading

​ ഒന്ന് ”വിരൽ മുറി വിവാദത്തിനുശേഷം സൈനിക പരിശീലന രീതിയിലെന്തെങ്കിലുംകാതലായ പരിഷ്‌കാരം ഗുരുകുലത്തിൽ ദ്രോണർ നടപ്പിലാക്കിയോ?”, കൊട്ടാരം ലേഖികചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ ആളൊഴിഞ്ഞ ​ ​മന്ത്രാലയത്തിൽ ​ ​പ്രതിരോധചുമതല വഹിക്കുന്ന ഭീമൻ ഏകനായിരുന്നു​.​”ഗുരുകുലച്ചിട്ടയെ ​ ​പിടിച്ചുകുലുക്കിയില്ലേ ​ ​ദിവസങ്ങളോളം ​ ​ആ ​ ​ചോരയൊലിക്കുന്നതള്ളവിരൽ! അമ്പെയ്യുന്നതിൽ അദ്വി​തീ​യൻ എന്ന് സ്വയം വിശേഷിപ്പിച്ച​ ​അർജ്ജുനൻനിഷാദപോരാളിയുടെ ​ ​നിശ്ചയദാർഢ്യം ​ ​കണ്ടപ്പോൾ ആളാകെ​ ​അമ്പരപ്പിലായില്ലേ!.ഏകലവ്യൻ എന്നവാക്കു കൗരവരിൽ നിന്നും കേട്ടാൽ​ അശാന്തരായില്ലേ ഞാനുൾപ്പെടെപാണ്ഡവർ!Continue Reading

‘ഇരയുടെ വാക്കാലുള്ള പരാമർശം പരാതിയായി പരിഗണിച്ചു നിങ്ങൾ പീഡകക്കെതിരെ വിചാരണ തുടങ്ങുന്നു എന്ന് കേട്ടല്ലോ” കൊട്ടാരം ലേഖിക ഉപചാരത്തോടെ മുട്ട് കുത്തി ദുശ്ശളയുടെ കൈ മുത്തി. നൂറു കൗരവരുടെ ഏകസഹോദരിയും നിലവിൽ വനിതാവകാശ സംരക്ഷണ വകുപ്പിന്‍റെ മേധാവിയുമായ ഈ  രാജകുമാരി സൈന്ധവ നാടുവാഴി ജയദ്രഥന്‍റെ വധുവായ ശേഷം കുറെ  നാൾ ഹസ്തിനപുരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ദുരൂഹദാമ്പത്യസാഹചര്യത്തിൽ താമസം ഇപ്പോൾ ഹസ്തിനപുരിയിൽ ആക്കിയിരുന്നു. ചെന്ന് മുട്ടിയും ഇടിച്ചുകയറിയും രഹസ്യം ചോർത്താവുന്ന ആൾ ആയിരുന്നില്ല ദുശ്ശള.Continue Reading

എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെ വിമർശിച്ചുകൊണ്ട് കെ.പി. നിർമ്മൽകുമാർ എഴുതുന്നു. ‘ഞാൻ വായിച്ച മികച്ച ജീവചരിത്ര പുസ്തകങ്ങളിലൊന്ന്” – എം ടി വാസുദേവൻ നായർ”എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെക്കു റിച്ച് കവർ പേജിൽ കൊടുത്ത പ്രശംസ അതാണ്. മാധവിക്കുട്ടിയുടെ നീണ്ടകാല നാലപ്പാട് ഓർമകളിൽ ഭാവനയും വസ്തുതയും കലരുമ്പോൾ, സുലോചന നാലപ്പാടിന്റെ ഈ പുസ്തകം പുന്നയൂർക്കുളം, നാലപ്പാട്, അവരുടെ കുടുംബം,Continue Reading