പൂമുഖം LITERATUREകവിത ഉഴുന്നുവട

ഉഴുന്നുവട

തട്ടുകടയില്‍ നിന്ന്
ഉഴുന്നുവട വാങ്ങി
തിന്നുമ്പോള്‍

ഓടിക്കൊണ്ടിരിക്കുന്ന
വാഹനങ്ങളുടെ
ചക്രങ്ങളൊക്കെയും
ഉഴുന്നുവടകളാണെന്നു
കണ്ടെത്തുമ്പോള്‍

കൈയില്‍ക്കരുതിയിരുന്ന
തിന്നാനിരിക്കുന്ന
ഉഴുന്നുവട
കൈയില്‍ക്കിടന്നുരുളുന്നതായി
അതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായി
കൈവിട്ടുരുളുന്നു.

അതുരുണ്ടു പോകും നിരത്തില്‍
ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍
പെട്ടുപോയൊരു ജീവനെ
ആരൊക്കെയോ ആംബുലന്‍സിലേക്ക്
മാറ്റുന്നതു കാണുന്നു.

കൈ തുറന്നു നോക്കുമ്പോള്‍
പറ്റിപ്പിടിച്ച രക്തം പോലെ
എണ്ണമയം

കഴുകിക്കളഞ്ഞിട്ടും.

ഉഴുന്നുവട കഴിക്കാം.
പക്ഷെ,അതിന്‍ നടുവിലുള്ള
ശൂന്യമായ ചക്രവടിവില്‍
യാദൃച്ഛികമായ അപകട ഭീതി
ഒളിഞ്ഞിരിക്കുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.