LITERATURE (Page 209)

  ഒരു കടപ്ലാവ്‌ അടക്കം അഞ്ചു പ്ലാവുകൾ (ചോന്ന വരിക്ക, മഞ്ഞ വരിക്ക, വറവ് വരിക്കാ, പഴച്ചക്ക, കടപ്ലാവ്‌ ) എന്റെ ഭാഗത്തായിരുന്നു. അവന്റെ ഭാഗത്ത് കിളി കൊക്കനും ചകിരിയനും കർപ്പൂരനും രണ്ടു മൂവാണ്ടനും. മൂക്ക് തൊട്ടുകൊണ്ട് ധൈര്യമുണ്ടെങ്കിൽ ഒന്നിനെ വെട്ടെടാ എന്ന് പ്രകോപിപ്പിച്ചതവനാണ് മാവുകളും പ്ലാവുകളും ദാ കിടക്കണു മുറ്റത്ത്. അമ്മയുടെ വിളി കേട്ട് കെട്ടിപ്പിടിച്ചു കോലായിലേക്ക് കയറുമ്പോൾ പിന്നിൽ മരങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു ഒപ്പം കിളികളുടെയും!Continue Reading

ഇരുപതു മുതല്‍ മുപ്പതു വയസ്സു വരെയാണ് ഒരു പെണ്ണ് ആദ്യഗര്‍ഭം പേറേണ്ട സുരക്ഷിതകാലം. ഈ സമയത്തിനുള്ളില്‍ എത്ര നേരത്തെ ആവാമോ അത്രയും നല്ലതാണ് അമ്മയ്ക്കും കുഞ്ഞിനും. ..മുപ്പതു കടന്നാല്‍ പിന്നെ ഇരുവര്‍ക്കും ദോഷവുമുണ്ടാകും. വനിതാവാരികകള്‍ക്കും ആരോഗ്യമാസികകള്‍ക്കും എല്ലാ ശാഖകളിലെ വൈദ്യശാസ്ത്രത്തിനും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്… അവര്‍ അത് ആവും മട്ട് വിശദീകരിക്കുകയും ചെയ്യും..   ചില പ്രശസ്ത സിനിമാതാരങ്ങളാണ് ഈ പ്രശ്നം മറികടന്ന് ആരോഗ്യമുള്ള മക്കളെ പ്രസവിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങള്‍Continue Reading

വികസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ  അധികാര  സമസ്യകളെ സമീപിക്കാൻ സർവ്വർക്കും  സ്വീകാര്യമായ  ഒരളവുകോൽ ലഭ്യമല്ല.  ബൃഹത് സമസ്യകളോട്  ഏകശിലാരൂപത്തിലുള്ള വീക്ഷണം  വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല.  നിർണായകമായ  സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ്  ഈ  പുസ്തകത്തിലുള്ളത്.  നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു  സ്ത്രൈണ രാഷ്ട്രീയ  നിലപാട് അവയ്ക്ക് സമാനത  വളർത്തുന്നു. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ  നേർക്ക് കാതലായ  വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെContinue Reading

  കണ്ടൽക്കാടുകളിൽ നക്ഷത്രങ്ങളോളം പൂക്കൾ വിരിയുന്ന ഒരു ദിവസമുണ്ട്. ഏറ്റത്തിനു വെള്ളത്തിനേക്കാൾ നിലാവു പൊങ്ങുന്ന ഒരു നേരവും. അവിടേക്കെത്താൻ പേടികൾ വേരുകെട്ടിയ ഒരു മുഴുവൻ രാത്രി തുഴഞ്ഞു കേറണം. ഇരുട്ടിന്‍റെയുണക്കു തട്ടാതെ- ഉരുക്കങ്ങളകം പൊട്ടിക്കാതെ- ഒരൊറ്റ രാത്രിയെ തുഴഞ്ഞു കയറണം. വിളിക്കാനുള്ളത് അമ്മേയെന്നാണ്, നാവിനു വഴങ്ങുന്നത് എന്‍റേതെന്നാണ്. തുഴയോ തൂമ്പയോ അല്ല, പിടിച്ചു കയറാനുള്ളത് കഴുത്തിലെ ചങ്ങലയിലാണ്. രാത്രിക്കറ്റത്ത് ഒരു കടവുണ്ട്, അവിടെ മൊട്ടിട്ടു നിൽക്കും ഭ്രാന്തൻകണ്ടലുകൾ വേരോടുവേരു പിണഞ്ഞ്Continue Reading

‘ഇരയുടെ വാക്കാലുള്ള പരാമർശം പരാതിയായി പരിഗണിച്ചു നിങ്ങൾ പീഡകക്കെതിരെ വിചാരണ തുടങ്ങുന്നു എന്ന് കേട്ടല്ലോ” കൊട്ടാരം ലേഖിക ഉപചാരത്തോടെ മുട്ട് കുത്തി ദുശ്ശളയുടെ കൈ മുത്തി. നൂറു കൗരവരുടെ ഏകസഹോദരിയും നിലവിൽ വനിതാവകാശ സംരക്ഷണ വകുപ്പിന്‍റെ മേധാവിയുമായ ഈ  രാജകുമാരി സൈന്ധവ നാടുവാഴി ജയദ്രഥന്‍റെ വധുവായ ശേഷം കുറെ  നാൾ ഹസ്തിനപുരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ദുരൂഹദാമ്പത്യസാഹചര്യത്തിൽ താമസം ഇപ്പോൾ ഹസ്തിനപുരിയിൽ ആക്കിയിരുന്നു. ചെന്ന് മുട്ടിയും ഇടിച്ചുകയറിയും രഹസ്യം ചോർത്താവുന്ന ആൾ ആയിരുന്നില്ല ദുശ്ശള.Continue Reading