തച്ചന്‍റെ സങ്കടം

 

രച്ചീളുകളുടെ
കനം വച്ച പകലുകളില്‍
ഉളികളുടെ
തീരാസങ്കടങ്ങള്‍ക്കിടയില്‍
ഞാന്‍.
വന്‍ മരങ്ങള്‍ക്കുമേല്‍
കോടാലികളുടെ
അധിനിവേശങ്ങളാണെപ്പോഴും.
ഈര്‍ച്ചപ്പാടിന്‍മേല്‍
ചിന്തേരിന്‍റെ
പ്രാര്‍ത്ഥനകളുടെ കൂമ്പാരം.
നനവാര്‍ന്ന മുറിത്തലപ്പുകളില്‍
കണ്ണുനീരിന്‍റെ, കനിവിന്‍റെ
കാലം.
പാളിപ്പോയ വീതുളിക്കൊപ്പം
ഞാനും
മണ്ണിലേക്കിറങ്ങി.