വായന (Page 4)

മലയാളത്തിന്റെ പ്രിയ കവിയും ഫാസിസ്റ്റ്‌ വിരുദ്ധ സാംസ്കാരിക ചിന്തകനും സർവ്വോപരി എന്റെ ആത്മസുഹൃത്തുമായ പി എൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന, വർത്തമാന കാലത്തെ രാഷ്ട്രീയ പാശ്ചാത്തലത്തിൽ‌ അതീവ പ്രാധാന്യമുള്ള പഠനഗ്രന്ഥം ഇന്ന് വായിച്ച്‌ തീർത്തു. ഈ ഗ്രന്ഥത്തിന്റെ അതിപ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് , മറ്റ്‌ പല സുപ്രധാനമായ തിരക്കുകളുണ്ടായിട്ടും 750 ഓളം പേജുകൾ ഉള്ള, ‘ലോഗോസ്‌ ബുക്സ്‌’ പ്രസിദ്ധീകരിച്ച ഈ പുസ്തകം കരുതലോടെ വായിക്കുന്നതിനു ഞാൻ നിർബന്ധപൂർവ്വം സമയംContinue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിന്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിന്റെ മാച്ചർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരന്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ഇ സന്തോഷ് കുമാറിന്റെ ” പച്ച കുത്തുന്നവള്‍ ” എന്ന കഥ, കഥ പറയുന്നയാളുടെ ഓർമ്മയിൽ വിരിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. സന്തോഷ് കുമാറിന്റെ മറ്റൊരു കഥയായ ‘ നാരകങ്ങളുടെ ഉപമ ‘ പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള കഥയാണ് ഇതും. ഏത് നഗരത്തിലും നടക്കാൻ സാധ്യതയുള്ള കഥ. അത് കൊണ്ടായിരിക്കും ‘ പി ‘ എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്.നാട് വിട്ട് മറ്റൊരു നഗരത്തിൽ ജോലിContinue Reading

” മനുഷ്യന് ഒരു സൂത്രവാക്യം”. സുരേഷ് പേരിശ്ശേരിയുടെ നോവലിന്റെ ആസ്വാദനം. ഏതെങ്കിലും ഒരു ദേശത്തിൻ്റെ ചരിത്രം അവലംബിച്ചുള്ള ആഖ്യായികകൾ മലയാളത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും മലയാളികൾ നെഞ്ചിലേറ്റിയിട്ടുമുണ്ട്. എന്നാൽ “മനുഷ്യന് ഒരു സൂത്രവാക്യം” എന്ന നോവൽ വെറുമൊരു ദേശചരിത്രം മാത്രമല്ല കേരള നവോത്ഥാന കാലഘട്ടത്തിലെ സമൂഹത്തെക്കുറിച്ചുള്ള ആഴമേറിയ നിരീക്ഷണം കൂടിയാണ്. സൂചകങ്ങളും സംഖ്യകളുമുപയോഗിച്ച് സൂത്രവാക്യം സൃഷ്ടിക്കുന്നതു പോലെ മുരളി എന്ന നായക കഥാപാത്രം തൻ്റെ കാലഘട്ടത്തിലെ ചരിത്രം,Continue Reading