കൃഷ്ണകുമാർ കാരക്കാട്

കൃഷ്ണ കുമാർ
നിരൂപകൻ, സാംസ്കാരിക-ആരോഗ്യ പ്രവർത്തകൻ ആനുകാലികങ്ങളിൽ സാഹിത്യ - ആരോഗ്യ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ ആരോഗ്യ സാഹിത്യ ഗ്രാമീണ രംഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.ഡി.സി.ബുക്സ് 12 വോളിയം ആയി പ്രസിദ്ധീകരിച്ച 'വിശ്വസാഹിത്യ ചൊൽക്കഥകൾ ' എന്ന ലോക നാടോടിക്കഥകളുടെ സമാഹാരത്തിൽ പേർഷ്യൻ പോർട്ടോ റിക്കൻ കഥകളുടെ പരിഭാഷയും പുനരാഖ്യാനവും നിർവഹിച്ചിട്ടുണ്ട് ഡോ.ഖദീജ മുംതാസിൻ്റ ബർസ എന്ന നോവലിൻ്റെ പഠനവും വൃക്കരോഗങ്ങൾ കേരളത്തിൽ (ഡോ' എം.കെ.മോഹൻദാസുമായി ചേർന്നെഴുതിയത്) എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

” മനുഷ്യന് ഒരു സൂത്രവാക്യം”. സുരേഷ് പേരിശ്ശേരിയുടെ നോവലിന്റെ ആസ്വാദനം. ഏതെങ്കിലും ഒരു ദേശത്തിൻ്റെ ചരിത്രം അവലംബിച്ചുള്ള ആഖ്യായികകൾ മലയാളത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും മലയാളികൾ നെഞ്ചിലേറ്റിയിട്ടുമുണ്ട്. എന്നാൽ “മനുഷ്യന് ഒരു സൂത്രവാക്യം” എന്ന നോവൽ വെറുമൊരു ദേശചരിത്രം മാത്രമല്ല കേരള നവോത്ഥാന കാലഘട്ടത്തിലെ സമൂഹത്തെക്കുറിച്ചുള്ള ആഴമേറിയ നിരീക്ഷണം കൂടിയാണ്. സൂചകങ്ങളും സംഖ്യകളുമുപയോഗിച്ച് സൂത്രവാക്യം സൃഷ്ടിക്കുന്നതു പോലെ മുരളി എന്ന നായക കഥാപാത്രം തൻ്റെ കാലഘട്ടത്തിലെ ചരിത്രം,Continue Reading