പൂമുഖം LITERATUREകവിത ഒരാൾ

 

രുഭൂമിയിൽ നിന്നൊരാൾ
മഴയുടെ നാട്ടിലെത്തി
ഉരുകിത്തീരാത്ത
മുടിവേരുകളിൽ
നനവുലഞ്ഞു
മാഞ്ഞുതുടങ്ങിയ
ഹസ്തഭൂപടത്തിൽ,
കൊത്തളങ്ങളും കോട്ടകളും
പ്രത്യക്ഷപ്പെട്ടു
വാക്കുകൾക്കുമേൽ
നാനാർത്ഥങ്ങളുടെ
മഴവില്ലു പിടഞ്ഞു
കുതിർന്നൊട്ടിയ
പണത്താളുകൾ
പലപ്പോഴും
എണ്ണം തെറ്റിച്ചു
പായലുറക്കങ്ങളിൽ
കിനാക്കൾ വഴുതിവീണു
നനുത്ത ചുംബനങ്ങളിൽ
പരദേശിച്ചമയങ്ങൾ
അഴുഞ്ഞുടഞ്ഞു
മഴയുടെ നാട്ടിൽ
വീണ്ടും മേഘങ്ങൾ കറുത്തു

Comments
Print Friendly, PDF & Email

You may also like