ഒരു കുടുംബം -മോപ്പസാങ്ങ്
ഞാൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ് അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ് നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ് അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നContinue Reading





















