വിചിത്രമദിര
കുർട്ട് കുസെൻബെർഗ് കാലത്തു പത്തുമണിയോടെ ഞാൻ അതിർത്തിയിലെത്തി. കസ്റ്റംസുകാർ എന്റെ രേഖകളെല്ലാം പരിശോധിക്കുകയും അവരുടെ മൂക്കിനു താഴെ വച്ച് എന്റെ കയ്യിലുള്ള പണം എന്നെക്കൊണ്ടെണ്ണിക്കുകയും ചെയ്തു. അത് നല്ലൊരു തുക ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനയ്ക്കൊന്നും നില്ക്കാതെ അവർ എന്നെ കടന്നുപോകാൻ അനുവദിച്ചു. കനം കുറഞ്ഞ പഴ്സുമായി ചെല്ലുന്ന സഞ്ചാരികൾക്ക് പറ്റൂറിയയിൽ പ്രവേശനമില്ല. കുറഞ്ഞത് ഒരു മണിക്കൂർ നടക്കുക, പിന്നെ വിശ്രമിക്കുക- എന്റെ തീരുമാനം അങ്ങനെയായിരുന്നു. അതിരാവിലെ മുതൽ ഞാൻ യാത്രയിലായിരുന്നു.Continue Reading





















