പൂമുഖം LITERATUREകോളം / 40+ കുഴൂരിന്റെ ലോകം

കുഴൂരിന്റെ ലോകം

 

ാൽപ്പത്തി ഏഴാം വയസ്സിലാണു അമ്മയെന്നെ പെറ്റത്.

അപ്പനന്ന് പേടിയായിക്കാണും.

പക്ഷേ , പണ്ടേ ഞാൻ പാവമായിരുന്നു.

കുഞ്ഞായതിനാൽ ഏറ്റവും കൂടെ കൂട്ടിയത് എന്നെയാണു.

 

ഒരു ദിവസം ചിക്കൻ പോക്സ് വന്നു.

അച്ചടിച്ച കവിതകൾ കൂടെ ചേർന്ന് കിടന്നു.

തിളച്ച് പൊന്തി. അമ്മ കഞ്ഞിയുണ്ടാക്കി തന്നു.

ആരോ വച്ച ആര്യവേപ്പുകളുടെ ഇലകൾ കൂടെ കിടന്നു.

ഉറക്കം ഒരു കന്യാസ്ത്രീയായി

 

അപ്പൻ വച്ച കുഞ്ഞിമരം പൂത്തലഞ്ഞു.

അടിമുടി ഞാനൊരു എഴുത്തുകാരനായി.

ഖനി ബുക്സിന്റെ പ്രസാധനത്തിൽ, ബാലചന്ദ്രൻ ചുള്ളിക്കാട്  പുസ്തകം പ്രകാശിപ്പിച്ചു.

അന്ന് വേറെ പണികളില്ലായിരുന്നു

 

ഖനിയുടെ അന്നത്തെ മുതലാളി ഒരു ബുക്കെടുത്ത് കയ്യിൽ തന്നു.

പെൻഗ്വിൻ ഇറക്കിയ ഫേസിംഗ് ദ മിറർ.

ഇന്ത്യൻ പെൺകുട്ടികളുടെ ലെസ്ബിയനിസമാണു വിഷയം.

എനിക്കതിൽ ഒന്നുമുണ്ടായിരുന്നില്ല.

ഒടുവിലെ പേജുകളിൽ നിറയെ കളികളായിരുന്നു.

പെൺകുട്ടികൾ തമ്മിലുള്ളത്.

അത് മലയാളത്തിലാക്കിയാൽ പതിനായിരം രൂപ തരാമെന്ന് മുതലാളി പറഞ്ഞു.

 

അപ്പൻ ആശുപത്രിയിലായി. അപ്പോൾ  ഞാൻ ഫ്രീയാ.

ചന്ദ്രികയിലെ ഇന്റേൺഷിപ്പ് കഴിഞ്ഞ് സ്വപ്നത്തിലൂടെ നടക്കുന്നു.

പേപ്പറും പേനയുമെടുത്ത് കൂടെപ്പോയി.

ഉള്ളതിനേക്കാൾ പരത്തി വിവർത്തിച്ചു.

 

അന്ന് വലി കുറവാണു. സിഗരറ്റ് വലിക്കണമെന്ന് തോന്നി.

പുറത്ത് പോയി തിരിച്ചു വരുമ്പോൾ

നഴ്സാവാൻ പഠിക്കുന്ന ഒരു പെൺകുട്ടി ഞാനെഴുതിയത് വായിക്കുവാ.

അവൾ തക്കാളി പോലെ ചുവന്നു.

 

ഡാ ചെക്കാ, നീയെന്താ പിന്നെ ആശുപത്രിയിൽ വരാഞ്ഞേ ?

ഒന്നുമില്ലപ്പാ.

അങ്കമാലി എൽ എഫ് ആശുപത്രി എനിക്കന്നു മുതൽ ദേവാലയമായി

 

പതിനായിരം പോയിട്ട് ആയിരം പോലും കിട്ടിയില്ല.

രതിയുടെ മന്ദാരപുഷ്പ്പങ്ങൾ എന്ന ആ പുസ്തകം ഞാൻ കണ്ടിട്ടുമില്ല.

]kuzhoor1

Comments
Print Friendly, PDF & Email

You may also like