LITERATURE (Page 187)

പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.  “തിന്നുക കുടിക്കുക അഹ്ലാദിക്കുക.“ഇത് മനുഷ്യന്റെ അടിസ്ഥാനപരമായContinue Reading

നിരത്തുവക്കിൽ മഴയും കാത്തുനിൽക്കുന്നത് അത്ര ഗൗരവമുള്ള കാര്യമാണോ ? മഴ വന്നാൽ അയാൾക്കങ്ങു കയറിപ്പോകാം എങ്ങോട്ടാണെന്നും എന്തിനാണെന്നും ആരു ചോദിക്കാനാണ് ! അതുപോലെയാണോ ഒരു വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ? അനങ്ങില്ലെന്ന് വാശിയാണ് തടിയും വിരലുമിട്ടു കുത്തിയിട്ടും ഈ വെള്ളത്തിന്. എത്രപേരാണ് വഞ്ചിക്കകത്തേക്ക് തിരിഞ്ഞുനോക്കിപ്പോകുന്നത് ഇതുവരെയനങ്ങിയില്ലേയെന്ന് എത്രപേരാണ് കൂവിച്ചോദിക്കുന്നത് മഴ കയറിപ്പോയയാൾക്ക് നനവുതട്ടാതെയിറങ്ങാൻ എവിടെയെങ്കിലുമൊരു കര കാണും അയാൾക്ക് തൂങ്ങിയിറങ്ങാൻ പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്; നിരത്തുവക്കിൽ നിന്ന് കയറിപ്പോയതോടെ അയാൾContinue Reading

  ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി . മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെ കണ്ണെഴുതിയിട്ടുമുണ്ട് . ഞാൻ ചോദിച്ചു :  ” ആരാ ?” സന്ദർശകൻ തല ഉയർത്തി നോക്കി മുരണ്ടു :Continue Reading

  തന്നെ നോക്കാനായി പള്ളിപ്പുറത്തുകാവിലമ്മ അയച്ചതാണ് ബീനയെ എന്നാണ് എന്‍റെ അമ്മ അവസാനനിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്. കോട്ടയം റെഡ്ക്രോസ് ഓഫീസില്‍ നിന്നും വന്ന ഹോംനേഴ്സ് ആണ് ബീന. അമ്മ ബീനയെ ധന്യ എന്നാണു വിളിച്ചത്. എങ്ങനെയാണ് അമ്മക്ക് ബീന ‘ധന്യ’ ആയതെന്നു വാക്കുകളില്‍ പകര്‍ത്തുവാന്‍ പ്രയാസമാണ്. ഒരിക്കലും അധികമാകാത്ത ഒരു പ്രത്യേകതാളത്തില്‍ ബീന അമ്മയെ സ്നേഹപൂര്‍വ്വം പരിചരിച്ചു. പുലര്‍കാലങ്ങളില്‍ അമ്മയുടെ മുഖം തലോടി. ഒരു മുടിയിഴ പോലും ജട കെട്ടാതെContinue Reading

മണ്ണിൽ ജീവന്റെ നനവാണ്‌ മഴ. മഴ നനയുന്നത് എനിക്കും ഇഷ്ടമാണ് വിഷമങ്ങളെ നനച്ച് കരിമ്പനടിപ്പിക്കുമെങ്കിലും പക്ഷെ, പുലർച്ചകളിലെ- യിരുളലകളെ വകഞ്ഞുമാറ്റി കുന്നുകൂടിക്കിടക്കുന്ന നിർബന്ധങ്ങളിലേ- ക്കിറങ്ങേണ്ടി വരുന്നോർക്ക് ഒറ്റ ജോടി ചെരുപ്പിൽ വേനലും മഴയും കടക്കാൻ കഷ്ടപ്പെടുന്നവർക്ക് കോട്ടൺ സാരി മാറ്റി ഷിഫോണിൽ കയറി, കനം വെച്ച അടിപ്പാവാട പൊക്കിപ്പിടിച്ച് ബസ്സ് കയറാനോടുന്നവർക്ക് അഞ്ചാറ് വീട്ടിൽ മുറ്റമടിച്ച്‌, പിന്നെ പല വീടുകളിൽ കാവലാളായി പോവേണ്ട കുഞ്ഞോമനയ്ക്ക് പുത്തൻകുട നിവർത്തി നനയ്ക്കാൻ മടിയുള്ളContinue Reading