ലേഖനം (Page 7)

മാലേഗാവ് സ്ഫോടന കേസ്: നീതിവ്യവസ്ഥയുടെ പക്ഷപാതിത്വവും രാഷ്ട്രീയ ഇടപെടലുകളും 2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതി, 2008-ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുൻ ബിജെപി എം.പി. പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെയുള്ള ഏഴ് പ്രതികളെയും 17 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കുറ്റവിമുക്തരാക്കിയത് തീവ്രമായ ചർച്ചകൾക്കും പൊതുജനങ്ങളുടെ ആശങ്കകൾക്കും തിരികൊളുത്തിയിരിക്കുകയാണ്. മാലേഗാവിന് ശേഷം രാജ്യത്ത് പലയിടത്തും വർഗീയസംഘർഷങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിധി വരുന്നത്.ഒരുContinue Reading

ക്ലേശങ്ങളുടെ മൂശയിൽ ഉരുകി ജ്വലിച്ച് ഉജ്വലമായ വിപ്ലവ ജീവിത പ്പാതയിൽ ഈ കേരളത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ വി.എസിൻ്റെ രണ്ടു ജീവചരിത്രങ്ങൾ. പി. ജയനാഥ്‌ എഴുതിയ “വി എസ് ന്റെ ആത്മരേഖയും” കെ. വി സുധാകരൻ എഴുതിയ ഒരു സമര നൂറ്റാണ്ടും” ജീവിതം തിരിച്ചറിയും മുമ്പ് നഷ്ടപ്പെട്ട മാതൃവാത്സല്യത്തണൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നഷ്ടപ്പെട്ട പിതൃവാത്സല്യവും കൈത്താങ്ങും.ഏഴാം ക്ലാസ്സിൽ പഠനം അവസാനിച്ചു.തുന്നൽക്കാരനായി, കയർ തൊഴിലാളിയായി പണിയെടുത്ത് വളർന്ന ജീവിതം.പിന്നെ തൊഴിലാളിവർഗസാരഥിയായിContinue Reading

ജനാധിപത്യത്തിലെ വൈരുധ്യങ്ങൾ! നമ്മുടെ ലോകത്ത് പലപ്പോഴും ഒരു സ്ഥാനത്തിന് യോഗ്യരല്ലാത്തവരെന്ന് തോന്നിക്കുന്ന നേതാക്കൾ അധികാരത്തിൽ വരാറുണ്ട്. അവർ ശരിയായ വിദ്യാഭ്യാസമോ, രാഷ്ട്രീയ പരിചയമോ, സ്വഭാവഗുണമോ ഇല്ലാത്തവരായിരിക്കാം, ഏകാധിപത്യ സ്വഭാവമുള്ളവരായിരിക്കാം. ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, നരേന്ദ്ര മോദി, നെതന്യാഹു, എർദോഗൻ, ഖമേനി തുടങ്ങിയവരൊക്കെ ഇതിനുദാഹരണമാണ്. ജനാധിപത്യമില്ലാത്ത ചൈന, ഉത്തര കൊറിയ, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പല നേതാക്കളെയും അഴിമതിക്കാരോ, അധികാരക്കൊതിയന്മാരോ, അല്ലെങ്കിൽ പരിചയമില്ലാത്ത ദേശീയവാദികളോ ആയി വിമർശകർContinue Reading

കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം പിയും ആയ ശ്രീ ശശി തരൂർ ദീപികയിൽ എഴുതിയ “അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ഉൾക്കൊള്ളണം” എന്ന ലേഖനം, ഒറ്റനോട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ചരിത്രപരമായ ഓർമ്മപ്പെടുത്തൽ മാത്രമായി തോന്നാമെങ്കിലും, അതിന്റെ ആഴത്തിലുള്ള വ്യാഖ്യാനം പരിശോധിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലവിലെ ബി.ജെ.പി. സർക്കാരിന്റെയും ഭരണരീതികളെ ലക്ഷ്യം വെച്ചുള്ള ഒരു സൂക്ഷ്മമായ വിമർശനം അതിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാകും. ഇന്ദിരാContinue Reading

ബീഹാറിൽ പുതിയ വോട്ടർ പട്ടിക തയ്യാറാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കലിന്റെ ഭാഗമായുള്ളതാകുമോ എന്ന ഗൗരവമുള്ള ആശങ്കയാണുയർത്തുന്നത്. കേന്ദ്രസർക്കാരിന്റെ സംശയാസ്പദമായ ഈ പരിപാടി, ഭാവിയിൽ ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട് എന്നതും വ്യാപകമായി ആശങ്ക ഉണർത്തുന്നു. 2025 നവംബറിലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ 243 നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പൂർണ മായും പുതുക്കാനാണ് ഇ.സി. തീരുമാനിച്ചിട്ടുള്ളത്. ഇത്രമാത്രം ആശങ്കയ്ക്ക് എന്താണ് കാരണം?Continue Reading