ലേഖനം (Page 6)

ആർ‌ എസ്‌ എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ആർ എസ്സ് എസ്സിന്റെ അപദാനങ്ങൾ പാടി നടന്ന ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ അതിന്റെ സ്ഥാപനത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? അതിന്റെ ആശയങ്ങളുടെ ഉറവിടം എന്താണ്? ഇത് മനസ്സിലാക്കിയാൽ, 100 വർഷത്തെ അവരുടെ യാത്രയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ സാധിക്കും. 1885 ൽ ആണ് W.O. Hume എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമാവുന്നത്. അധികം താമസിയാതെContinue Reading

ഡോണൾഡ് ട്രമ്പിന്റെ വലംകൈയും വിശ്വസ്തനും അടുത്ത അനുയായിയും ആയ ചാർളി കിർക്, തന്റെ ആശയങ്ങൾ ആരാധകരോട് വിശദീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളാനും പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വേദിയിൽ വെടിവെച്ചു വീഴ്ത്തപ്പെട്ടത് ആ സമൂഹത്തിൽ ആഘാതതരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പൗരന്മാർക്ക് ആത്മരക്ഷക്കുവേണ്ടി തോക്ക് കൈവശം വെയ്ക്കാം എന്ന ആശയത്തിന്റെ വക്താവാണ് അവിടെ ഒരു തോക്ക്ധാരിയാൽ കൊല്ലപ്പെട്ടത്. കൊലപാതകി ഒരു ഡെമോക്രാറ്റ് ആയിരുന്നില്ല, കറുത്ത വർഗ്ഗക്കാരൻ ആയിരുന്നില്ല, നിറമുള്ളവനും ആയിരുന്നില്ല. കിർക്കിന്റെ ട്രാൻസ് വിരുദ്ധContinue Reading

വീട്ടിലെ മുതിർന്നവർക്കിടയിൽ നിന്ന് ‘ചെമ്മീൻ’ എന്നവിഖ്യാത സിനിമയിലെ പരീക്കുട്ടിയുടെ സംഭാഷണങ്ങൾ അതേപടി ആരോ അനുകരിക ച്ചത് കുട്ടിക്കാലത്ത് ഞാൻ കേട്ടതാണ് മധുവെന്ന വിശ്രുത നടനെ കേൾക്കുന്ന ആദ്യനിമിഷങ്ങൾ! അന്നെനിക്ക് എട്ടോ ഒന്പതോ വയസ്സ് പ്രായം. മിമിക്രി എന്ന കലാരൂപം അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ നടന്‍റെ അതേ മാനറിസത്തോടെ പ്രണയ പാരവശ്യം കഴിയുന്നവിധം നെഞ്ചിലേറ്റിയാണ് അയാൾ അനുകരിച്ചത്. മധുവിന്റെ പരീക്കുട്ടി എന്നവർ പലവട്ടം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.Continue Reading

സംവേദനക്ഷമതയ്ക്കും തന്ത്രപരമായ ഇടപെടലിനുമുള്ള ആഹ്വാനം സമീപദിനങ്ങളിൽ, അയർലൻഡ് പോലുള്ള യൂറോപ്യൻ ദേശങ്ങളിൽ ഇന്ത്യൻ യുവാക്കൾ ശത്രുതയും ശാരീരിക ആക്രമണങ്ങളും നേരിടുന്നതായി അസ്വസ്ഥതയുണ്ടാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി തോന്നാമെങ്കിലും, അവ ചിന്തനീയമായ, ശ്രദ്ധ അർഹിക്കുന്ന, ആഴത്തിലുള്ള സാമൂഹിക-സാംസ്കാരിക, സാമ്പത്തിക അന്തർസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നണ്ട്. വൈവിധ്യത്തിനും നവീകരണത്തിനുമുള്ള മികച്ച സംഭാവനകൾ എന്ന നിലയ്ക്ക് പലപ്പോഴും ആഘോഷിക്കപ്പെടുന്ന കുടിയേറ്റം, ആതിഥേയ ജനവിഭാഗങ്ങൾക്കിടയിൽ ഉത്കണ്ഠ ഉളവാക്കുന്നു – പ്രത്യേകിച്ചും പരസ്പരസാമൂഹ്യസമന്വയം കുറവാകുമ്പോഴോ അല്ലെങ്കിൽ സാംസ്കാരികContinue Reading

കൃത്യവും രേഖകളുടെ പിൻബലമുള്ളതും ആയ തെളിവുകളോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ എങ്ങനെ വോട്ട് കൃത്രിമം നടന്നുവെന്ന് പത്രസമ്മേളനം വിളിച്ചു കുട്ടി രാജ്യത്തോട് വിവരിച്ചത്. ഒരേ ഐ ഡി യിൽ പല ബൂത്തുകളിൽ വോട്ട് വീട്ടു നമ്പർ പൂജ്യവും അച്ഛന്‍റെ പേര്അക്ഷരമാലയും ആയ ഐ ഡി കൾ ഒരേ മേൽവിലാസത്തിൽ നിന്ന് 60/70 വോട്ടർമാർ ബീർ കടയുടെ മേൽവിലാസത്തിൽ ഡസൻ കണക്കിന് വോട്ടർമാർ 70 ഉം 90 ഉംContinue Reading