ലേഖനം (Page 8)

കേരളത്തിലെ സ്ത്രീമുന്നേറ്റത്തിൻ്റെ പരിണാമത്തിലെ ഒരു നിർണായക ഘട്ടം“ഹാവാനയിലെ പെൺകുട്ടികൾ വെസ്പകളിൽ ചവിട്ടിത്തിരിയുമ്പോൾ, അവർ ഭരണകൂടത്തിനെതിരെ തിരിയുന്നു” (“The Motorcycle Diaries ചെ ഗുവേര) കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ഒരു വിപ്ലവകരമായ നാഴികക്കല്ലായിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങളും സാധ്യതകളും അടിച്ചമർത്തപ്പെട്ടിരുന്ന കാലഘട്ടത്തിൽ അനിവാര്യമായ ഒരാശയം നാടകത്തിലൂടെ സമൂഹത്തിലേക്ക് തുറന്നുവിട്ടപ്പോൾ അടുക്കളയുടെ അതിരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ എത്തിക്കുക എന്നതായിരുന്നു ആ നാടകം നൽകിയ ശക്തമായContinue Reading

ഈ വർഷം കേരളം സ്കൂൾ സിലബസിൽ കൊണ്ടുവന്ന ചില മാറ്റങ്ങൾ അഭിനന്ദനാർഹമാണ്. ആദ്യ രണ്ട് ആഴ്ചകളിൽ ഓരോ ദിവസവും ആദ്യ രണ്ട് പിരിയഡുകൾ നൈതിക വിദ്യാഭ്യാസത്തിനും പൗരബോധത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും മാറ്റിവച്ചിരിക്കുന്നു. ചൊവ്വാഴ്ചകളിൽ മയക്കുമരുന്നുവിരുദ്ധ ബോധവൽക്കരണ ക്ലാസുകളും ഉണ്ട്. ഹൈസ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ പുത്തൻ വിഷയങ്ങളും പഠിപ്പിക്കുന്നു. ഇതൊക്കെ അനുകരണീയമായ മാതൃകകൾ തന്നെയാണ്. ഇതുമായി ചേർന്ന് മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വയറിംഗ്,Continue Reading

ജാതിയെ കുറിച്ച് പറയുന്നത് ആരാണ്? ജാതി വ്യവസ്ഥയുടെ ഭാരം ഏറ്റവും അധികം പേറേണ്ടി വന്ന ഹതഭാഗ്യരാണ് ജാതി വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത്? ജാതി കൊണ്ടുണ്ടായ യാതനകൾ അവരുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നത് അവരുടെ ജീവിതത്തെ, ചിന്തകളെ, സ്വത്വബോധത്തെ എല്ലാം അത്രമേൽ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞകാലം അവർക്ക് ഒരു തുടർച്ചയുടെ പേരാണ്. അല്ലാതെ ഒരു പുസ്തകത്താൾ മറി ക്കുന്നത് പോലെ എളുപ്പംContinue Reading

സാംസ്‌കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.Continue Reading

ആശമാരുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാര സമരം രണ്ടാം ആഴ്ചയിലും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധം ഉണ്ടായി. ഈ സമരം തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയം അതാത് സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുതുച്ചേരി സർക്കാർ ഓണറേറിയം 18000 ആയി വർധിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷം എന്നവകാശപ്പെടുന്ന സർക്കാർ ഇപ്പോഴും ആശമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദ്യം അവർ ആശമാരുടെContinue Reading