ലേഖനം (Page 41)

  പതിനേഴാം ലോക്സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് ഒരു നിർണായക ചരിത്രഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിഭരണത്തിൻകീഴിൽ നവഉദാരകോർപ്പറേറ്റ് നയങ്ങൾ രാഷ്ട്രത്തിനു മേല്‍ അതിവേഗം അടിച്ചേൽപ്പിക്കുകയും അവയ്ക്ക് മറയിടാൻ സംഘി ഫാസിസവൽക്കരണം ശക്തിപ്പെടുത്തുകയു മായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പു കാലത്തും മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുകയുണ്ടായി. അഴിമതി അവസാനിപ്പിക്കും, അഴിമതിക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ തുകയും തിരിച്ചുകൊണ്ടുവരും, ഓരോ പൗരന്‍റേയും അക്കൗണ്ടിൽ 15 ലക്ഷംContinue Reading

  ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഏതെങ്കിലും ഒരു ദേശീയ പ്രശ്‌നത്തിന്റെ,വ്യക്തിയുടെ, വിജയ പരാജയത്തിലൂടെയാണ് ഏറെക്കുറെ തീരുമാനിക്ക പ്പെടാറുള്ളത്. ഭരിക്കുന്ന പാർട്ടിയുടെ നീക്കങ്ങൾ നോക്കിക്കാണുമ്പോൾ ഇത്തവണ അത് ദേശീയതയുടെ പേരിൽ ആണ് ഉരുത്തിരിയുന്നത് എന്ന് പറയേണ്ടി വരും.. രാഷ്‌ട്രീയം, തെമ്മാടിയുടേതെന്നതു പോലെ ദേശീയത, പരാജയപ്പെട്ട ഭരണാധികാരിയുടെ അവസാന ആശ്രയമാണ് . സ്വന്തം രാഷ്‌ട്രീയ ഭാവി അപകടത്തിലായപ്പോൾ ഇത്തരമൊരു ദേശീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്, ഒരു അടിയന്തിരാവസ്ഥ വഴി, ഇന്ദിരാ ഗാന്ധി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്Continue Reading

അടിസ്ഥാനപരമായി ഒരു പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള ചോദ്യം ഭരണം ആരെ എല്പിക്കണം എന്നതാണ്. നിലവില്‍ അധികാരം കയ്യാളുന്നവര്‍ പ്രതീക്ഷക്കനുസരിച്ചല്ല  പ്രവര്‍ത്തിച്ചതെങ്കില്‍   ചോദ്യം “ഇവര്‍ക്ക് ഇനിയും ഒരവസരം നല്‍കണോ” എന്നായി മാറുന്നു. അങ്ങനെ സംഭവിച്ച അവസരങ്ങളില്‍ വേണ്ട എന്ന് വ്യക്തമായി മറുപടി നല്‍കിയിട്ടുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. രാജ്യമൊട്ടാകെ ചിതറി കിടക്കുന്ന കോടാനുകോടി ജനങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കെടുത്ത തീരുമാനത്തിന്റെ ആകെത്തുക നോക്കുമ്പോള്‍ ഒരു പൊതു ദേശീയ മനസിന്റെ തീരുമാനം പോലെ പലപ്പോഴും അനുഭവപ്പെടാറുണ്ട്. അടുത്തടുത്ത്Continue Reading

  മതം,ജാതി, കുലം, തൊഴില്‍, ദേശം, നിറം, ലിംഗം, വിശ്വാസം എന്നിങ്ങനെ നൂറുകൂട്ടം വേലികള്‍ തീര്‍ത്ത് മനുഷ്യനെ പല ദൂരങ്ങളില്‍ അകത്തി നിര്‍ത്തിയിരുന്ന കാലത്ത് സമത്വം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉഴുതുമറിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്ത്രാലയം എന്ന് വിശേഷിപ്പിച്ച കാലത്ത് നിന്ന്  ആധുനിക കേരളം സൃഷ്ടിച്ചെടുക്കാന്‍ നടന്ന പോരാട്ടങ്ങളുടെ ബാക്കിപത്രമാണ് നാം ഇന്നു കാണുന്ന സാക്ഷര സുന്ദര കേരളം. നവോത്ഥാന പോരാട്ടങ്ങളിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴContinue Reading

  ഒരു കാർഷികോത്സവം കാണാനായിട്ടാണ് 27 / 1 1 / 2 0 1 8 നു ഇടുക്കിയിലെ ചേലച്ചുവട് എന്ന മലയോരഗ്രാമത്തിലെത്തിയത് .കുളമാവ് ഡാം മുതൽപ്രളയക്കെടുതിയുടെ അവശേഷിപ്പുകൾ കണ്ടാൽ എത്ര ഭീ കരമായ അവസ്ഥയാണ് പ്രളയവും ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും ഇടുക്കിയിലെ മലഞ്ചെരിവുകൾക്കു കൊടുത്തത് എന്ന് ഓർത്തു നാം അന്ധാളിച്ചു പോവും. മലയോര റോഡുകളെല്ലാം തകർന്ന് തരിപ്പണമായി .വന്മരങ്ങൾ കടപുഴകി വീണു കൃഷിയിടങ്ങളും വഴികളും താറുമാറായി .അത്യാവശ്യം അറ്റContinue Reading