പൂമുഖം LITERATUREകവിത ചില ദു:സ്വപ്നങ്ങൾ

ചില ദു:സ്വപ്നങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കൽക്കരിയുടെ

നിറമുള്ള ഇരുട്ടിൽ

ഇപ്പോൾ തെളിയുന്നത്

ഓർമ്മകളിൽ നിന്ന്

മാഞ്ഞുപോകാത്ത

ചില സത്യങ്ങളാണ്

എന്നിട്ടും ഞാനവയെ

ദു:സ്വപ്നങ്ങളെന്ന്

വിളിക്കുന്നു..

 

ഇടിഞ്ഞുപോയ

കൽക്കരിഖനിയുടെ

അടിയിൽനിന്ന്

ശബ്ദമില്ലാത്തവരുടെ

ആത്മാക്കൾ എന്നോട്

സ്വപ്നങ്ങളിലൂടെ

സംവദിക്കുന്നു.

 

നുണപറയുന്ന

ചരിത്രങ്ങളിലേക്കു നോക്കി

അവർ ശബ്ദിക്കാനാവാതെ

നെടുവീർപ്പിടുന്നു..

ചാട്ടയടിയേറ്റ് തിണർത്തുപൊട്ടിയ

നീറ്റലൊടുങ്ങാത്ത മുറിവുകൾ

മറയ്ക്കാൻ അവർ

കൊടിയsയാളങ്ങൾ നിറഞ്ഞ

പതാകകൾകൊണ്ട്

പുതയ്ക്കുന്നു.

 

ഇടിച്ചു വീഴ്ത്തിയ

ഖനിയിൽ നിന്നും രക്ഷപ്പെട്ട

ഒരെലി സാന്ത്വനത്തിന്റെ

പാരിതോഷികങ്ങൾ

ഏറ്റുവാങ്ങാനെത്തിയ

പുതിയ തലമുറയുടെ നീണ്ട

വരി കണ്ടു നെടുവീർപ്പിടുന്നു.

 

ഞാൻ സ്വപ്നത്തിൽ നിന്ന്

ഞെട്ടിയുണരുന്നു

നെഞ്ചിലൂടെയൊരു

തീവണ്ടി ചൂളംവിളിച്ചു

പായുന്നു.

 

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like