പൂമുഖം നിരീക്ഷണം മോദി സർക്കാർ : ഒരു രണ്ടാമുഴം ആവശ്യപ്പെടുമ്പോൾ…

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : മോദി സർക്കാർ : ഒരു രണ്ടാമുഴം ആവശ്യപ്പെടുമ്പോൾ…

 

ഈ വരുന്ന തിരഞ്ഞെടുപ്പ് അവസാനത്തെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പായിരിക്കും എന്നാണ് പറയപ്പെടുന്നത്. ശരിയാണ് ഈ തിരഞ്ഞെടുപ്പ് ചിലപ്പോൾ ചില പ്രവണതകളുടെ, ചില ശക്തികളുടെ, ചില താല്പര്യങ്ങളുടെ ഒക്കെ അന്ത്യം കുറിയ്ക്കുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയമില്ല.
മലയാളിയുടെ രാഷ്ട്രീയ സദാചാരം രൂപീകരിച്ചു വച്ചിട്ടുള്ളത് വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ്-സെമിറ്റിക് മാനദണ്ഡങ്ങളിൽ അധിഷ്ഠിതമാക്കിയാണ്. കമ്മ്യൂണിസ്റ്റ് വരട്ടുവാദത്തിൽ മതത്തിന്റെ ഒഴുകാതെ കെട്ടിക്കിടക്കുന്ന ജലം കൂടി കൃത്യമായ അളവിൽ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ് മലയാളിയുടേത്. അതിന്റെ തെളിവാണ് മാർക്സിസ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ കൈകോർത്തു ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോയ്ക്ക് Like ചെയ്യുന്നവൻ പ്രാദേശികമായി നടക്കുന്ന പാർട്ടി കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട് രംഗത്തു വരുന്നതും തിരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരിക്കുന്നതും.
കഴിഞ്ഞ ദിവസം ഒരു ട്രോൾ കാണാൻ ഇടയായി : രാഹുൽ ഗാന്ധി സീതാറാം യെച്ചൂരിയോട് ചോദിക്കുകയാണ് : പാർലമെന്റിൽ നിങ്ങളുടെ എത്ര എംപിമാർ ഞങ്ങൾക്ക് പിന്തുണ തരുമെന്ന് ? അപ്പോൾ യച്ചൂരി പറയുകയാണ് : അത് പിന്നെ സീറ്റിന്റെ എണ്ണം കേരളത്തിൽ ഞങ്ങൾ നിങ്ങളെ തോൽപ്പിക്കുന്ന പോലിരിക്കുമെന്നു।
ഈയൊരു വൈരുധ്യം നിലവിൽ ഉണ്ടെങ്കിലും കേരളത്തിൽ ഇവർക്ക് ആർക്കു വോട്ടു ചെയ്യണം എന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഉണ്ടാക്കുന്നില്ല। അവർ ഏതു മുന്നണിയ്ക്കു വോട്ടു ചെയ്താലും അത് ആത്യന്തികമായി മോഡി വിരുദ്ധ ചേരിയിൽ ചെന്ന് മുതൽ കൂട്ടാൻ ഉള്ളതാണെന്ന് അവർക്കു ബോധ്യമുണ്ട്.
അടുത്തതായി എടുത്തു പറയാനുള്ളത്। രാഹുലിനെ എല്ലാ നന്മകളുടെയും പ്രതീകവും മോഡിയെ എല്ലാ തിന്മകളുടെയും കേദാരവും ആക്കി കൊണ്ടു ഏറ്റവും ബാലിശമായ വാദഗതികളുടെ അകമ്പടിയോടെ നടത്തുന്ന താരതമ്യം ആണ്. ഇത് ജനാധിപത്യത്തിന്റെ ബാലപാഠം പോലും വശമില്ലാത്തവരുടെ ഒരു വൃഥാ വ്യായാമം മാത്രമാണ്.
അഞ്ചു വര്ഷം ഭരിച്ചിട്ടു അഴിമതി, ഉദ്യോഗസ്ഥ തലത്തിലോ, ഭരണ തലത്തിലോ ഉണ്ടായില്ല। GST പോലൊരു ചരിത്രപരമായ നിയമനിര്മാണത്തിലൂടെ പ്രാദേശിക സർക്കാരുകൾക്ക് ബഡ്ജറ്റ് ചോർത്തി ഇഷ്ടക്കാരേ സഹായിക്കാനുള്ള പഴുതടച്ചുകളഞ്ഞു. അന്തർ സംസ്ഥാന ചരക്കു നീക്കം എത്രയും സുഗമമാക്കിയ ഈ നിയമം നടപ്പാക്കിയെടുക്കാനുള്ള ഇച്ഛാശക്തി കാണിച്ച സർക്കാർ।
രണ്ടാം UPA കാലത്തു നട്ടെല്ല് തകർന്നു കിടന്ന ഇന്ത്യൻ വ്യവസായരംഗത്തെ Make in India പോലെയുള്ള ചികിത്സാ പദ്ധിയിലൂടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തി. ജനങ്ങളിൽ സംരംഭകത്ത്വം എന്ന സംസ്കാരം ഉണ്ടാക്കിയെടുക്കാൻ നൈപുണ്യ വികസനം, മുദ്ര വായ്‌പ്പാ പോലെയുള്ള ഇന്നോവേറ്റിവായ നടപടികൾ കൈകൊണ്ട സർക്കാർ.
കാർഷികരംഗവും വ്യവസായരംഗവും തമ്മിലുള്ള ആ നീണ്ട ഗ്യാപ്പ് നാളിതുവരെയുള്ള ഒരു സർക്കാരും ഗൗരവമാണ്ട് എടുത്തിരുന്നില്ല। എന്നാൽ അടുത്ത വരുന്ന സർക്കാരിന്റെ ഭാവി പരിപാടികളിൽ ഈ വിടവ് നികത്തുന്നതിനോ കുറച്ചുകൊണ്ട് വരുന്നതിനോ ഉള്ള ക്രിയാത്മകമായ നടപടികൾ ഉണ്ടാകും.

രാജ്യത്തിന്റെ ജീവനഡിയായ ജലസ്രോതസ്സുകൾ നദികൾ ശുദ്ധീകരിക്കുവാനുള്ള ബൃഹത് പദ്ധതികൾ മുൻപൊരു സർക്കാരിന്റെയും അജണ്ടകളിൽ ഇല്ലായിരുന്നു. “നമാമി ഗംഗേ ” പദ്ധതി കൊണ്ട് ഗംഗാനദിയിലേക്കു ഒഴുകുന്ന മാലിന്യങ്ങൾക്കു അറുതി വന്നിരിക്കുന്നു. ജലത്തിന്റെ ക്വളിറ്റി ഉയരുകയും ചെയ്തിരിക്കുന്നു. ഈ മാതൃക രാജ്യത്തു ഉടനീളം നടപ്പിൽ വരാൻ പോകുകയാണ്.
ഉലകം ചുറ്റുന്ന പ്രധാനമന്ത്രി നയതന്ത്ര ബന്ധങ്ങളും വാണീജ്യ ബന്ധങ്ങളും മെച്ചപ്പെടുത്തി എന്ന കാര്യത്തിൽ വിമർശകർക്ക് പോലും രണ്ടു അഭിപ്രായം ഉണ്ടാവാൻ ഇടയില്ല. 26/11 പോലൊരു സംഭവത്തിൽ അന്താരാഷ്ട്ര സമൂഹം എടുത്ത നിലപാടുകൾ പുൽവാമയിലെ സംഭവവികാസത്തിൽ എത്തുമ്പോൾ എവിടെയെത്തി നിൽക്കുന്നു എന്ന് പത്രം വായിക്കുന്ന മനുഷ്യർക്ക് ഗ്രഹിക്കാനാകും।
ബാലക്കോട്ടെ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ആഭ്യന്തിര സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചത് യാതൊരു പ്രേത്യേക effort -ഉം കൂടാതെയാണ്.
അതൊരു ചില്ലറ കാര്യമൊന്നും അല്ല.
രാജധർമ്മം എന്താണെന്ന് വ്യക്തമായി അറിയുകയും അത് കര്മപഥത്തിൽ എത്തിക്കാനുള്ള ഇച്ഛാശക്തിയും ഉള്ള ഒരു സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം ഇന്ത്യയ്ക്ക് ദിശാബോധം നൽകിയത്। ആ സർക്കാരിന്റെ ഓരോ ദിനങ്ങളും കർശനമായ മീഡിയ / സോഷ്യൽ മീഡിയ ഓഡിറ്റിംഗിന് വിധേയമായി.

രാഷ്ട്രം പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ ചെവിയോർത്തു. പോളിംഗ്ബൂത്തിലേക്ക് പോകുന്ന ഓരോ ഇന്ത്യൻ പൗരനും അവന്റെ രാഷ്ട്രസങ്കൽപ്പത്തിന് നിറപ്പകിട്ടേകിയ നരേന്ദ്രമോദി എന്ന കരുത്തനും കർമ്മ ധീരനായ നേതാവിന് വോട്ടു ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല। BJP ഈ തവണ വോട്ട് ഷെയർ കൂടുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇന്ദിരാഗാന്ധിയുടേ Authoritarian നിലപാട് ഒരുപാട് പ്രാദേശിക ബദലുകൾ സൃഷ്ടിച്ചപ്പോൾ നരേന്ദ്രമോദിയുടെ Authoritarian നിലപാട് ഈ പ്രാദേശിക സങ്കുചിതത്വത്തെ ഇല്ലാതാക്കി ദേശീയോദ്ഗ്രഥനത്തെ redifine ചെയ്തു.
കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കുംപോലെ ദേശസ്നേഹം / Nationalism ഒന്നും ഒരു ക്രൈം അല്ല. without emotions you cannot create family എന്ന് പറഞ്ഞ പോലെ ദേശസ്നേഹം ഇല്ലാതെ ഒരു ഭൂപ്രദേശത്തെ രാഷ്ട്രമാക്കി എടുക്കുവാൻ സാധ്യമല്ല. രാഷ്ട്രശരീരം പുഷ്ടിപ്പെട്ടാലേ അതിൽ ജീവന്റെ തുടിപ്പുകൾ നിലനിൽക്കൂ.
ഈ വെറുപ്പുകളെയൊക്കെ അതിജീവിച്ചു ജനാധിപത്യത്തിന്റെ സ്നേഹ തുടിപ്പുകൾ ഈ രാഷ്ട്രശരീരത്തിൽ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

Comments

You may also like