കെ. വിശ്വനാഥൻ ആചാരി

  ഈ വരുന്ന തിരഞ്ഞെടുപ്പ് അവസാനത്തെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പായിരിക്കും എന്നാണ് പറയപ്പെടുന്നത്. ശരിയാണ് ഈ തിരഞ്ഞെടുപ്പ് ചിലപ്പോൾ ചില പ്രവണതകളുടെ, ചില ശക്തികളുടെ, ചില താല്പര്യങ്ങളുടെ ഒക്കെ അന്ത്യം കുറിയ്ക്കുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയമില്ല. മലയാളിയുടെ രാഷ്ട്രീയ സദാചാരം രൂപീകരിച്ചു വച്ചിട്ടുള്ളത് വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ്-സെമിറ്റിക് മാനദണ്ഡങ്ങളിൽ അധിഷ്ഠിതമാക്കിയാണ്. കമ്മ്യൂണിസ്റ്റ് വരട്ടുവാദത്തിൽ മതത്തിന്റെ ഒഴുകാതെ കെട്ടിക്കിടക്കുന്ന ജലം കൂടി കൃത്യമായ അളവിൽ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ് മലയാളിയുടേത്. അതിന്റെContinue Reading

  ഇരുട്ടിനെ ചങ്ങലയ്‌ക്കു ഇട്ട  മരച്ചുവട്ടിൽ – അഗാധമായ ഒരു മാളത്തിലേയ്ക്കു , പാതി ഉടൽ കടത്തി ഇര പിടിക്കുന്ന പാമ്പിനെ നോക്കി മൂങ്ങ അക്ഷമ കൊണ്ടു. രാത്രിയുടെ രണ്ടാം യാമത്തിൽ അതു വഴി കടന്നു പോയ ഒരു കൈനോട്ടക്കാരന്റെ ഭാണ്ഡത്തിൽ നിന്നും എവിടെ നിന്നോ മോഷ്ടിച്ച ഒരു ചെമ്പു പാത്രം, നിലത്തു വീണു കിടന്നു. മൂന്നാം യാമത്തിൽ അവിടെ വന്ന രണ്ടു കള്ളന്മാർ, ഇരുട്ട് നിറച്ചു വച്ച ആContinue Reading