മെതിലാജ് എം. എ. (Page 7)

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

  [dropcap]പാ[/dropcap]ര്‍ലിമെന്‍ററി ജനാധിപത്യം ഒരു ഭരണക്രമം എന്ന നിലയിൽ ലോകത്തു നിലവിൽ വന്നിട്ട് അനേക നൂറ്റാണ്ടുകളായി. ഇന്ത്യയിൽ തന്നെ സ്വതന്ത്ര ജനാധിപത്യത്തിന് 70 വയസ്സ് കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിൽ കുതിപ്പുകളും കിതപ്പുകളുമുണ്ടാകാറുണ്ട്, ചിലപ്പോൾ ചരിത്രം വളരെ പതിയെ ഇഴഞ്ഞു നീങ്ങുകയും ചെയ്യും. ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റങ്ങളും വൻ തിരിഞ്ഞു നടക്കലുകളും പലപ്പോഴും ഉണ്ടായിട്ടുണ്ട്, എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളായി പുറമേക്ക് ഒന്നും സംഭവിക്കാതെ ലോകമെങ്ങും ജനാധിപത്യം വാർധക്യ സഹജമായ ചിലContinue Reading

  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതാ വികസനം കഴിയുന്നത്ര വീതിയിലും കഴിയുന്നത്ര വേഗത്തിലും ഉണ്ടാകണം എന്ന് തന്നെയാണ് ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ബഹുഭൂരിഭാഗം റോഡുകളും കഴിഞ്ഞ തലമുറ നമുക്ക് തന്നവയാണ് (ഉദാഹരണമായി കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയിൽ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടയിൽ ആകെയുണ്ടായ വികസനം ഒന്നോ രണ്ടോ പാലവും ഒന്നോ രണ്ടോ ഇടങ്ങളിലുണ്ടായ വളവു നിവർത്തലും മാത്രമാണ്. പൊതുവിലുള്ള വീതിContinue Reading

[dropcap]ത്രി[/dropcap]പുര തിരഞ്ഞെടുപ്പ് ഫലം അതിവേഗം മാറി മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു യാത്രയിലായിരുന്നു ഞാൻ . മഹാരാഷ്ട്രയിലെ പുരാതന നഗരങ്ങളിലൊന്നായ ഔറംഗബാദ് ൽ നിന്ന് മുംബെയിലേക്കുള്ള യാത്രയിൽ. ട്രെയിനിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്നത് ഏതാണ്ട് പതിനെട്ടു വയസ്സ് വരുന്ന ഒരു വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ്സിന് പഠിക്കുന്നു അവൾ. ഹോളി അവധി കഴിഞ്ഞു മടങ്ങുകയാണ്. എനിക്കും മുൻപേ, അകലെ ധർമ്മാബാദ് എന്ന ഗ്രാമത്തിൽContinue Reading

[dropcap]സി[/dropcap]പിഎമ്മിന്റെ അടവ് നയങ്ങൾ നിരന്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങളായി മാറുന്നത് അടിസ്ഥാനപരമായ ചില പുനഃപരിശോധനകൾ ആ പാർട്ടിയിൽ ഇനിയും നടക്കാത്തത് കൊണ്ടാണ്. തങ്ങൾ ഒരു വിപ്ലവപാർട്ടിയാണെന്നും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്നെങ്കിലും വരും എന്നുമാണ് അവർ ഇപ്പോഴും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്. അങ്ങിനെയുള്ളൊരു അടിസ്ഥാനപരമായ തെറ്റിദ്ധാരണ തിരുത്തുകയും തങ്ങൾ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണെന്നു സ്വയം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം കാലം അവർക്കു ‘വർഗ്ഗീയ ഫാസിസത്തിനെതിരെ’ ‘മുതലാളിത്ത ശക്തികളുമായി’ ഒരു കൂട്ടുകെട്ടുണ്ടാക്കുക സാധ്യമല്ല. ഇന്ത്യൻ രാഷ്ട്രീയംContinue Reading

ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മൂലധനം’ അതിന്‍റെ നൂറ്റിയന്‍പതാം വാർഷികത്തിലേക്കു കടന്നിരിക്കുകയാണല്ലോ. കേരളത്തിൽ മാത്രമല്ല ലോകമെങ്ങും, ഒറ്റപ്പെട്ടതാണെങ്കിലും മൂലധനത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ചില ചർച്ചകൾ വാർഷികാചരണം മുന്നോട്ടുവെച്ചു. മലയാളത്തിൽ വായിക്കാനിടയായ അത്തരം ചില ലേഖനങ്ങൾ അങ്ങേയറ്റം നിരാശപ്പെടുത്തുകയും സമുന്നതരായ ഈ എഴുത്തുകാർ ഒരുപക്ഷെ മൂലധനം വായിച്ചിട്ടുണ്ടാവുമോ എന്ന്പോലും അത്ഭുതപ്പെട്ടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതുന്നത്. മുൻമുഖ്യമന്ത്രി നായനാർ ഒരിക്കൽ പറഞ്ഞത് ജയിലിൽ കിടന്നപ്പോൾ മൂലധനം പല തവണ വായിക്കാൻContinue Reading