ഉക്രൈനിലെ കാലാൾപ്പട
ലോകരാജ്യങ്ങളിലെങ്ങുമുള്ള നയതന്ത്ര വിദഗ്ദർ സമാധാനപാലനത്തിനായാണ് 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യുന്നതെന്നാണ് സങ്കല്പം. നയതന്ത്രം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് തന്നെ സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കൊടുക്കൽ-വാങ്ങൽ വിലപേശൽ ആണല്ലോ. സങ്കൽപം ഇങ്ങനെയൊക്കെ ആണെങ്കിലും സംഗതി നേരെ മറിച്ചാണ്. ലോകമെങ്ങുമുള്ള നയതന്ത്ര പ്രതിനിധികൾ 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യാറുള്ളത് യുദ്ധകാലത്താണ്, പ്രത്യേകിച്ച് തങ്ങൾ നേരിട്ടു പങ്കെടുക്കാത്ത യുദ്ധ കാലങ്ങളിൽ. യുദ്ധം ഒരു ചെസ്സ് കളിയാണ്, അതിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും പങ്കെടുക്കാത്തവർക്കും.Continue Reading





















