മെതിലാജ് എം. എ.

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

മതം, മത വിശ്വാസം, മത വിശ്വാസമില്ലായ്‌മ, പ്രണയം, വിവാഹം, വിവാഹ മോചനം ഇവയൊക്കെ ഒരു വികസിത സമൂഹത്തിൽ തീർത്തും വ്യക്തിപരമായ വിഷയങ്ങളാണ്. പൊതു സമൂഹം പലപ്പോഴും ഒരു ചർച്ചയ്‌ക്കെടുക്കാൻ വിസമ്മതിക്കുന്ന വിഷയങ്ങൾ. ഒന്ന് പുറംലോകത്തേയ്ക്ക് നോക്കൂ. വികസിത യൂറോപ്യൻ രാജ്യങ്ങളില്‍ മതവിശ്വാസവും മറ്റും തീരെ കുറവാണെന്നു മനസ്സിലാവും. സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനത്തോളം വരും നിരീശ്വര വാദികളുടെ എണ്ണം. ദരിദ്രContinue Reading

അവർ ആദ്യം വന്നത് അവനെ അന്വേഷിച്ചായിരുന്നു. അന്ന് നമ്മൾ നിശബ്ദത പാലിക്കുക മാത്രമല്ല ചെയ്തത്, അവരോടൊപ്പം ആ വേട്ടക്കാരോടൊപ്പം കൂടി അവനെ കൂക്കി വിളിച്ചു. പപ്പുവെന്നും ജോക്കർ എന്നും വിളിച്ചു. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരത്തിൽ വരികയും പലപ്പോഴും പ്രതിപക്ഷത്തിരിക്കുകയും ജയിലിലടക്കപ്പെടുകയും, കൊല്ലപ്പെടുകയും ഒക്കെ ചെയ്ത അവന്റെ മുതുമുത്തച്ഛന്മാരെ വരെ തെറി വിളിക്കുകയും ഒരിക്കൽ പോലും ഒരു അധികാര സ്ഥാനം പോലും ഇതുവരെ ഏറ്റെടുക്കുവാൻ തയ്യാറാകുകയും ചെയ്യാതിരുന്നContinue Reading

പ്രിയ സഖാവേ   ലോകം കടുത്ത പാരിസ്ഥിക ചൂഷണത്തിലൂടെയും അതിന്റെ ഭാഗമായി നമ്മുടെ ഭൂഗോളത്തെയും അതിൽ നിവസിക്കുന്ന മനുഷ്യരും മറ്റു സഹജീവികളും ഉൾപ്പെടുന്ന ജൈവ വ്യവസ്ഥയെയും തന്നെ അപകടാവസ്ഥയിൽ ആക്കി മാറ്റുന്ന, വലിയ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും ജലദൗർലഭ്യങ്ങളിലൂടെയും കടന്നു പോകുന്ന ഈ കാലയളവിൽ, മുതലാളിത്തം പോലും കൂടുതൽ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചു സംസാരിക്കുകയും ആ മേഖലയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ ഒരു ഇടതുപക്ഷ ഗവണ്മെന്റ് കൃത്യവുംContinue Reading

      ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.  ദേശീയ  രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതരContinue Reading

ഇക്കഴിഞ്ഞ നവംബർ 8 നു അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അശ്ലീലകരമായ പ്രചാരണങ്ങൾക്കൊടുവിൽ റിയാലിറ്റി ടീവി താരം എന്ന നിലയിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്കാരിൽ ഒരാളായി മാറിയ, സ്വന്തം കക്ഷിയുടെ പോലും പരിപൂർണ പിന്തുണ ഇല്ലാതിരുന്ന, അപ്രായോഗിക രാഷ്ട്രീയ നിലപാടുകളാൽ പലപ്പോഴും പരിഹാസ്യനായ വര്‍ണവെറിയും പ്രാദേശിക വാദവും ആരോപിക്കപ്പെട്ട ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂണിലാണ് UK യിലെ ഭൂരിപക്ഷം വരുന്നContinue Reading