പൂമുഖം LITERATUREകവിത ഘനസ്ഫോടം

ഘനസ്ഫോടം

അഴകൊഴുകുമവളുടയൊ –

രഴകിലൊരു ചുംബനം

മഴവില്ലു കോറുന്ന

മനസ്സിൽ മദചുംബനം

ചുരുളുമുടിയിരുളിടയി-

ലിടരുതീർത്തിഴകൾ കോർ –

ത്തെന്റെ മണിനാഗങ്ങ –

ളിഴയുന്നൊരഴകുകൾ

കൈവല്ലി ചുറ്റുന്ന

കടുകാതലിൻ പുറ-

ത്തുഛ്വസിതനിശ്വാസ-

മവളുൾത്തുടിപ്പുകൾ

തിലകമായണിയട്ടെ

തിരുനെറ്റിയതിലുമ്മ

തേൻ വണ്ടു മുരളട്ടെ

ചെമ്മലർപോളയിൽ

പുറവടിവു, മുലയിടു –

ക്കാ നാഭി, ജനിപുടം

സഞ്ചരിക്കട്ടെയെൻ

ചുംബനപ്പൂമ്പുഴ

മദഭരിതമെന്റെ കൈ –

പ്പിടിയിൽ ത്രസിക്കട്ടെ

അഴകുമുല വിങ്ങുന്ന

ഹർഷങ്ങളൊക്കെയും

വളർപത്തി താഴ്ത്തി നിൻ

നാഭിയിലിഴഞ്ഞേറു –

മാനന്ദനാഗങ്ങ –

ളെൻ തൃഷ്ണകൾ

ആനന്ദതാമരയി-

ലഴകല്ലി വിടരുന്നി-

താത്മജനിനാളത്തി-

ലമൃതമഥനോത്സവം

പിണയുന്നു പൂക്കുന്നൊ-

രംഗങ്ങൾ; കോശങ്ങ-

ളാദ്യത്തെയൊരുമയുടെ

സുഖദമദവീചിയിൽ

പ്രണയഘനവിസ്ഫോട –

ഹർഷത്തിലൊരു മാത്ര

ഞാനായി നീയെന്റെ

കൂട്ടുകാരീ …..

നീയായി ഞാനെന്റെ

കൂട്ടുകാരീ ….

കവർ : ജ്യോതിസ് പരവൂർ

Comments

You may also like