June 2023 (Page 3)

നോക്കൂ,ഈ കുളം എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണ് !.അത്യാനന്ദത്തോടെ ഞങ്ങൾ തുടിച്ചുകുളിച്ച ,മൂക്കുപിടിച്ചു മുങ്ങിക്കുളിച്ച , ഉണ്ണിപ്പിണ്ടിച്ചങ്ങാടം കെട്ടി നീന്താൻശ്രമിച്ച,തോർത്തുകൊണ്ടും ഇട്ട ഷിമ്മീസുകൊണ്ടും വെളുത്തുമിന്നുന്ന ചെറുമീനുകളെപ്പിടിച്ച, അവയെ വെള്ളാരങ്കല്ലുകളും പായലുമിട്ടൊരുക്കിയ പളുങ്കുകുപ്പിയിലേക്ക് നാടുകടത്തി രസിച്ച എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണീ കുളം !..പെരുമഴക്കാലത്ത്,കുളക്കരയിലൊരു ഞാഞ്ഞൂൽവേട്ടയുണ്ടാകും. അത് ചിരട്ടയിലാക്കി ചൂണ്ടയിൽ കൊളുത്തി, ആൺകുട്ടികൾക്കൊപ്പം ഈയുള്ളവളും മീൻപിടിക്കാനിരിക്കുന്നൊരു ചിത്രം ഇന്നുമൊരു മറവിപ്പൂപ്പലും കൂടാതെ മനസ്സിലുണ്ട്! എന്നാലീ കുളത്തിന് എന്റെ ജീവിതസമരവുമായി അഭേദ്യമായ ബന്ധമുണ്ടാവുന്നത് എനിക്ക് പതിനൊന്നുവയസ്സുള്ളപ്പോൾContinue Reading

രാജാവിന്റെ സേന സ്വഗൃഹങ്ങളിലേക്ക് മടങ്ങി. ചാർച്ചക്കാരായ വടക്കർക്കെതിരെ നീങ്ങാൻ മടിച്ചു.സഹോദർക്കെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. ബെന പരാജയം സമ്മതിച്ചു. “ഇത് കർത്താവിൻ്റെ ഹിതമാണ്. “ വടക്കൻ താവളത്തിൽ ആരവങ്ങൾ ഉയർന്നു.ദേശത്തെ മൂപ്പൻമാർ വിധിയെഴുതി. . “ശലമോൻ്റെ കഥ തീർന്നു.” ശലമോൻ രാജാവിന്റെ തേർവാഴ്ചക്ക് അന്ത്യം കുറിച്ചതിൽ അവർ ആഹ്ളാദചിത്തരായി. താവളത്തിൽ എമ്പാടും വിജയാഘോഷങ്ങൾ തുടങ്ങി. കാനാൻകാരിയുടെ ആട്ടവും പാട്ടും ആരംഭിച്ചു. യെറോബയാമിന് ഉത്സാഹം തോന്നിയില്ല. അവർക്കറിയില്ല ബെത്‌ശേബയുടെ പുത്രനെ …Continue Reading

മകന്റെ കല്ല്യാണക്കുറി വാട്സാപ്പിലും, മെസ്സഞ്ചറിലും തൊടുത്തു വിടുമ്പോഴായിരുന്നു, പ്രൊഫസറുടെ ഇടിവെട്ട് പോലുള്ള ചിരി.ഇത്തരം ചിരിയുടെ അകമ്പടിയായി ഒരു സരസകഥ ഉണ്ടാകുമെന്ന് പ്രൊഫസറുടെ ഭാര്യക്ക് ഉറപ്പായിരുന്നു.ഭാഷാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ കിറുക്കുകളെല്ലാം അവരും ആസ്വദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.അടുക്കളയിൽ നിന്നും ഓടി ഒരു കഥാപ്രസംഗം കേൾക്കാനെന്ന പോലെ അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി.അദ്ദേഹം ചിരി ഒതുക്കാനായി ആയാസപ്പെട്ടുകൊണ്ടു പറഞ്ഞു, “ഇപ്പോൾ ഞാൻ വാട്‌സ്ആപ്പിൽ തൊടുത്തുവിട്ട ക്ഷണക്കത്ത് നാൽപതോളം വർഷങ്ങൾക്ക് മുമ്പ് എന്റെ ജൂനിയറായി പഠിച്ചിരുന്ന ഒരുContinue Reading

വിരലറിയാതൊന്നമർന്നു പോയ് നീറിൻ ഇലത്തഴപ്പിലെക്കൂട്ടിൽനിമിഷനേരത്തിൽ പടപ്പുറപ്പാടായ് പുളിയുറുമ്പിൻ്റെ കോട്ട… തരിക്കയാണതിന്നുമിനീരിറ്റുന്ന കടിത്തിണർപ്പുകൾ മേലിൽ..തുളച്ചു കേറുന്നൂ പക തുളുമ്പുന്ന വിഷസൂചിക്കൊമ്പു കണ്ണിൽ…! ഞെരിച്ചു ഞാനെൻ്റെ കരത്തിനുള്ളിൽ വച്ചരച്ചു തീർക്കട്ടെ രോഷംമതിയാകാതെ തകർത്തുടച്ചതിൻ കുലംമുടിക്കട്ടെ ദ്വേഷം.. പറന്നു രണ്ടു പാഴിലയതിന്നൊപ്പം പടുത്ത മോഹസാമ്രാജ്യം..ഇലകളെത്തുന്നി അകത്തളങ്ങളിൽതണലൊരുക്കിയ ഗേഹം ഇളം കുരുന്നുകൾ മിഴിവിരിക്കുന്നൊരറകൾ, ദാസീഗൃഹങ്ങൾ…പടകുടീരങ്ങ,ളധിപയാം രാജ്ഞിയിരുന്നരുളും പുരങ്ങൾ.. കടുത്ത ശിക്ഷണം മറന്നു പ്രാണൻ്റെ പിടച്ചിലാർക്കുന്നു കൂട്ടിൽപുറത്തുചാടുന്നൂ പെരുമഴ പോലെ കടിയുറുമ്പിൻ്റെ കൂട്ടം നിശ്ശബ്ദ ഭാഷയിൽ നിലവിളിക്കുന്നൂContinue Reading

വത്തിക്കാൻ ചോദിച്ചു വാങ്ങിയ ഫ്രാങ്കോ യുടെ രാജിവീഡിയോയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് പണ്ട് മദ്രസയിൽ നിന്ന് കേട്ടൊരു കഥയാണ്… “മരിച്ച ഒരാൾക്ക് സ്വർഗ്ഗം കിട്ടുമോ നരകം കിട്ടുമോ എന്ന് അയാളുടെ അവസാന നിമിഷത്തിൽ നിന്ന് എങ്ങിനെ മനസ്സിലാക്കാം എന്നതാണ് കഥ. റൂഹ്(ജീവൻ) എടുക്കാൻ വരുന്ന മലക്ക് അയാൾ ദുഷ്ടനാണെങ്കിൽ ആ ശരീരത്തെ പരമാവധി വേദനിപ്പിച്ചേ റൂഹിനെ എടുക്കൂ. ഈമാൻ(സത്യവിശ്വാസം) ഉള്ളയാളാണെങ്കിൽ നെയ്യിൽ നൂലിട്ട് വലിക്കുന്നത്ര ലാഘവത്തോടെ വേദനിപ്പിക്കാതെയാണ് റൂഹെടുക്കുന്നത്.Continue Reading