പൂമുഖം LITERATUREകവിത കരിമഷിച്ചുമരുകൾ

കരിമഷിച്ചുമരുകൾ

 

മ്പക്കം വിട്ട്
സ്ഥലം കാലിയാക്കി
ബ്രേക്ക്ഫാസ്റ്റ്

അടുത്ത ബെല്ലിനുമുമ്പ്….

വെണ്ടക്കാത്തോരൻ, സാമ്പാറ്, ,
മോരു കറി,
പാവക്കാ കൊണ്ടാട്ടം,
അവിയൽ, കാബേജ്,
പുതിയിനാച്ചമ്മന്തി,
മോരുകറി, പപ്പടം, ഉപ്പിലിട്ടത്,

പരിപ്പും ചീരയും
ഒന്നിച്ചാക്കാം
അതോ?

പരിപ്പില്ലാതെ സാമ്പാറ്
രുചി ഭംഗമാവുമോ
വാകമത്സ്യത്തെ കറിയാക്കാം,
പുളിയേതാണ് രുചികരം
കൊടപ്പുളിയോ വാളനോ മാങ്ങയോ
ഇരുമ്പാൻ പുളിയോ,
മത്തിപ്പീരയും കൊള്ളാം.

വറവൊന്നും നന്നല്ലെന്ന്
എല്ലാരും പറയുന്നു,
ഊൺമേശ മീശ പിരിക്കുമോ

വേണ്ടെന്ന് വെച്ചാലും
എണ്ണയിൽ ഉറഞ്ഞു തുള്ളും
രുചിയുടെ അനർത്ഥങ്ങൾ….

ആവിയിലും ചൂടിലും
വാടിനിൽപ്പുണ്ട്
കരിമഷിയെഴുതിയ ചുമരുകൾ

ഒതുക്കിവെച്ച ഒരു കത്തി
മൂർച്ഛയോടെ മുരളുന്നതും
മറ(വി)യിൽ നിന്നും
കേൾപ്പാനുണ്ട്.

Comments
Print Friendly, PDF & Email

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like