അകാലവാർദ്ധക്യം -ചില നിരീക്ഷണങ്ങൾ
വാർദ്ധക്യം മനുഷ്യനെ ഒട്ടൊന്നുമല്ല നിസ്സഹായരാക്കുന്നത്. പഴയതിൽ നിന്നും കൂടുതലായി ഇന്ന് വാർദ്ധക്യം മലയാളികളെ നിസ്സഹായരും നിരാലംബരുമാക്കുന്നുണ്ട്… ജീവിതനിലവാരവും ഉപഭോഗ സംസ്കാരവും ഉയരുകയും എന്നാൽ സാമ്പ്രദായിക രീതികളെ ഒരളവുവരെ കൈവിടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്മുഖ്യകാരണം. വാർദ്ധക്യത്തെ ദുരിതമുക്തമാക്കാനും , ആയാസരഹിതമാക്കാനും , മാനസികോല്ലാസമുള്ളതാക്കാനും പറ്റിയ കേന്ദ്രങ്ങൾ ഉണ്ടാകുകയും അതിനുള്ള അവബോധം സമൂഹത്തിന് കൊടുക്കകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചു കുട്ടികൾ മറുനാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. വാർദ്ധക്യത്തെക്കുറിച്ച് നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചർച്ചചെയ്യുകയുമൊക്കെContinue Reading





















