സ്‌മിത രാജേഷ്

മലപ്പുറം ജില്ലയിൽ പൊന്നാനിത്താലൂക്കിൽ എടപ്പാൾ സ്വദേശിയും, മലപ്പുറം വളാഞ്ചേരി - ഇരിമ്പിളിയത്തിന്റെ മരുമകളുമാണ്. സകുടുബം പ്രവാസിയായിരുന്നു. പ്രിയപ്പെട്ടവന്റെ അവിചാരിതവിയോഗം മൂലം ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം. വീട്ടമ്മയാണ്. രണ്ടുകുട്ടികൾ.
കവിതയും നിരൂപണവുമാണ് മേഖലകൾ.
ചില ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാചകവും വായനയും അപ്രമേയമായ സ്വപ്നംകാണലും വിനോദങ്ങൾ!

ഹേമകൂടം!തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!അങ്ങോളമിങ്ങോളംനീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം!മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി! നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി!പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു! മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..“മഹാ…”ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായിContinue Reading

നോക്കൂ,ഈ കുളം എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണ് !.അത്യാനന്ദത്തോടെ ഞങ്ങൾ തുടിച്ചുകുളിച്ച ,മൂക്കുപിടിച്ചു മുങ്ങിക്കുളിച്ച , ഉണ്ണിപ്പിണ്ടിച്ചങ്ങാടം കെട്ടി നീന്താൻശ്രമിച്ച,തോർത്തുകൊണ്ടും ഇട്ട ഷിമ്മീസുകൊണ്ടും വെളുത്തുമിന്നുന്ന ചെറുമീനുകളെപ്പിടിച്ച, അവയെ വെള്ളാരങ്കല്ലുകളും പായലുമിട്ടൊരുക്കിയ പളുങ്കുകുപ്പിയിലേക്ക് നാടുകടത്തി രസിച്ച എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണീ കുളം !..പെരുമഴക്കാലത്ത്,കുളക്കരയിലൊരു ഞാഞ്ഞൂൽവേട്ടയുണ്ടാകും. അത് ചിരട്ടയിലാക്കി ചൂണ്ടയിൽ കൊളുത്തി, ആൺകുട്ടികൾക്കൊപ്പം ഈയുള്ളവളും മീൻപിടിക്കാനിരിക്കുന്നൊരു ചിത്രം ഇന്നുമൊരു മറവിപ്പൂപ്പലും കൂടാതെ മനസ്സിലുണ്ട്! എന്നാലീ കുളത്തിന് എന്റെ ജീവിതസമരവുമായി അഭേദ്യമായ ബന്ധമുണ്ടാവുന്നത് എനിക്ക് പതിനൊന്നുവയസ്സുള്ളപ്പോൾContinue Reading