ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ -1
26 നവംബർ ഭരണഘടനാദിനം ആയിരുന്നു. കർമ്മം കൊണ്ട്, തികഞ്ഞ ഭരണഘടനാവിരുദ്ധർ ആയ ഭരണകർത്താക്കൾ എല്ലാവരും തന്നെ അന്ന് ഭരണഘടനയെ ശ്‌ളാഘിച്ചു സംസാരിച്ചു . ഞാൻ വായിച്ചിട്ടുള്ള ഏറ്റവും വലിയ ഹാസ്യകൃതിയും ദുരന്തകാവ്യവും ഇന്ത്യൻ ഭരണഘടനയാണ് എന്ന് തോന്നാറുണ്ട് എന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞത് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന പ്രകാശമാനമായ ഉദാത്തതകളും, ഇരുട്ടും അഴുക്കും സാർവത്രികമായി ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ യാഥാർഥ്യവും തമ്മിലുള്ള ഭീമവും അമ്പരിപ്പിക്കുന്നതുമായ വൈരുദ്ധ്യത്തെ ആസ്പദമാക്കിയാണ്. ഈ വൈരുദ്ധ്യത്തിൽContinue Reading





















