രണ്ട് കൊച്ചു കഥകൾ
ഒന്ന് ”വിരൽ മുറി വിവാദത്തിനുശേഷം സൈനിക പരിശീലന രീതിയിലെന്തെങ്കിലുംകാതലായ പരിഷ്‌കാരം ഗുരുകുലത്തിൽ ദ്രോണർ നടപ്പിലാക്കിയോ?”, കൊട്ടാരം ലേഖികചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ ആളൊഴിഞ്ഞ മന്ത്രാലയത്തിൽ പ്രതിരോധചുമതല വഹിക്കുന്ന ഭീമൻ ഏകനായിരുന്നു.”ഗുരുകുലച്ചിട്ടയെ പിടിച്ചുകുലുക്കിയില്ലേ ദിവസങ്ങളോളം ആ ചോരയൊലിക്കുന്നതള്ളവിരൽ! അമ്പെയ്യുന്നതിൽ അദ്വിതീയൻ എന്ന് സ്വയം വിശേഷിപ്പിച്ച അർജ്ജുനൻനിഷാദപോരാളിയുടെ നിശ്ചയദാർഢ്യം കണ്ടപ്പോൾ ആളാകെ അമ്പരപ്പിലായില്ലേ!.ഏകലവ്യൻ എന്നവാക്കു കൗരവരിൽ നിന്നും കേട്ടാൽ അശാന്തരായില്ലേ ഞാനുൾപ്പെടെപാണ്ഡവർ!Continue Reading





















