ഭരണഘടന, കക്ഷിരാഷ്ട്രീയം, ജനങ്ങൾ
ഭാഗം 2 ലോകത്തിൽ എല്ലാം തികഞ്ഞ ഭരണഘടനകൾ ഒരുപാട് ഉണ്ടാകും.എല്ലാം തികഞ്ഞ ഭരണകൂടങ്ങൾ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ആഗോളമാനവികവികസനസൂചിക പ്രകാരം ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും എല്ലാം തികഞ്ഞവയല്ല.മുതലാളിത്തം എന്ന് വിളിക്കപ്പെടുന്ന ബദലുകളില്ലാത്ത ആധുനികസമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികൾ സ്വാർത്ഥതയും ലാഭേച്ഛയും ആണെന്നിരിക്കെ അതങ്ങിനെ ആവാതെ തരമില്ല . കുടിലമായ ഇരപിടിയൻ ചൂഷണം നടത്തുന്നവ മുതൽ താരതമ്യേന കൂടുതൽ മനുഷ്യമുഖമുള്ളവയാകാൻ ശ്രമിക്കുന്നവ വരെയുള്ള മുതലാളിത്തരാജ്യങ്ങളുടെ മഴവിൽമാലയാണ് ലോകരാഷ്ട്രങ്ങൾ : അവയിൽContinue Reading



















