പൂമുഖം LITERATUREകവിത ഒരു മണിയ്ക്കുശേഷം

ഒരു മണിയ്ക്കുശേഷം

ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു.

നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം.

ഒഴുകുന്ന രജതനദി പോലെ

രാത്രിയിലെ ക്ഷീരപഥം.

ഞാനൊട്ടും തിടുക്കത്തിലല്ല.

മിന്നൽ കമ്പിസന്ദേശങ്ങളാൽ

നിന്നെയുണർത്താനോ

ശല്യപ്പെടുത്തുവാനോ

എനിയ്ക്കുദ്ദേശമേയില്ല.

പിന്നെ, അവർ പറയുമ്പോലെ,

ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു.

നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി

നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു.

പിരിയുകയാണ് നാമിപ്പോൾ.

പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും

എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം.

എത്ര സ്വസ്ഥമാണീ ലോകമെന്ന്

നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു.

ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ്

കാലത്തിനോടും ചരിത്രത്തിനോടും

എല്ലാ സൃഷ്ടികളോടും സംസാരിയ്ക്കുന്നു.

Vladimir Mayakovsky

Past One O’Clock .

Past one o’clock. You must have gone to bed.
The Milky Way streams silver through the night.
I’m in no hurry; with lightning telegrams
I have no cause to wake or trouble you.
And, as they say, the incident is closed.
Love’s boat has smashed against the daily grind.
Now you and I are quits. Why bother then
To balance mutual sorrows, pains, and hurts.
Behold what quiet settles on the world.
Night wraps the sky in tribute from the stars.
In hours like these, one rises to address
The ages, history, and all creation.

കവിത – വ്‌ളാദിമിർ മയക്കോവ്‌സ്‌കി

മൊഴിമാറ്റം – രാമൻ മുണ്ടനാട്

Comments
Print Friendly, PDF & Email

You may also like