തുടർക്കഥ

അഞ്ചരബെല്‍ അടിച്ചു. വാള്‍പാറാവുകാരായ തടവുകാര്‍ കൂറ്റന്‍ മതില്‍കെട്ടിന്‍റെ പല ഭാഗങ്ങളിലെ പൗച്ചുകളില്‍ അവരവരുടെ കൈകളില്‍ കൈമാറി എത്തിയ അടയാള തകിടുകള്‍ നിക്ഷേപിച്ച്‌ ചീഫ്‌ വാര്‍ഡറുടെ മുമ്പില്‍ എല്ലാം സുരക്ഷിതമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ സ്വന്തം ബ്ലോക്കുകളിലേയ്‌ക്ക്‌ തിരിച്ചുപോയി. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടവര്‍ടോപ്പില്‍ എന്‍റെ പകരക്കാരനെത്തി. ‘ആള്‍ ഈസ്‌ വെല്‍’ പറയാനാകാതെ ഞാന്‍ താഴോട്ടിറങ്ങി. പകല്‍ ഡ്യൂട്ടിക്കാരാരും പുറത്തേയ്‌ക്ക്‌ പോകാന്‍ പാടില്ലെന്നും ടവര്‍ പരിസരത്തോ ഒന്നാം ബ്ലോക്ക്‌ പരിസരത്തോ ഉണ്ടാകണമെന്നും ആജ്ഞ വന്നു.Continue Reading

അധ്യായം – 4 തടവറയ്‌ക്ക്‌ അതിന്‍റേതായ പ്രത്യേക നിയമങ്ങളുണ്ട്‌. നിയമങ്ങളും നടപടികളും തമ്മില്‍ മിക്കപ്പോഴും വൈരുദ്ധ്യങ്ങള്‍ സംഭവിക്കുന്നു. സൂപ്രണ്ട്‌ പുലികേശന്‍ സാറിന്‍റെ ഭരണത്തിന്‍ കീഴില്‍ നിയമങ്ങളും നടപടികളും രണ്ടും അദ്ദേഹം നിശ്ചയിക്കുന്നതാണ്‌. ശിവരാജിന്‍റെ കാര്യത്തില്‍ അവ എന്നും കഠിനമായിരുന്നു. നാല്‌ വര്‍ഷം മുഴുവന്‍ ശിവരാജിനെ അദ്ദേഹം രാവും പകലും ഒറ്റമുറിയില്‍ ബന്ധിച്ചു; പതിനഞ്ച്‌ ദിവസത്തില്‍ കൂടുതല്‍ ഏകാന്തതടവില്‍ വെയ്‌ക്കാന്‍ ജയില്‍ നിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും. തൊട്ടടുത്ത മുറികളിലെല്ലാം മാനസീക രോഗികള്‍;Continue Reading

അദ്ധ്യായം – 3 സ്റ്റാഫ്‌ മെസ്സില്‍ കയറി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചെന്ന്‌ വരുത്തി പുറത്ത്‌ കടന്നപ്പോള്‍ കണ്ടത്‌ മുന്‍വശത്ത്‌ എന്‍.എച്ച്.ല്‍ വാഹനങ്ങള്‍ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നതാണ്‌. മെസ്സില്‍ കയറുന്ന സമയത്ത്‌ ട്രാഫിക്ക്‌ ബ്ലോക്കൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന്‌ ആശ്ചര്യപ്പെട്ടുകൊണ്ട്‌ ഞാന്‍ എന്‍.എച്ച്.ന്‍റെ തെക്കും വടക്കും നോക്കി. തെക്കുഭാഗത്ത്‌ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. വടക്കേ അറ്റത്ത്‌ ജയില്‍ വളപ്പും കഴിഞ്ഞ്‌ കുരിശുകുന്നില്‍ വാഹനങ്ങളുടെ അകത്തും പുറത്തും നിന്ന്‌ ആള്‍ക്കാര്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലേക്ക്‌ നോക്കുന്നതും കൈ വീശുന്നതുമാണ്‌ കണ്ടത്‌.Continue Reading

ഇന്നിതാ മറ്റൊരു സാഹസത്തിലേക്ക്‌ അയാള്‍ എടുത്തുചാടിയിരിക്കുന്നു. തെങ്ങിന്‍റെ മുകളില്‍നിന്ന്‌ ശിവരാജിന്‍റെ മുദ്രാവാക്യം വിളി ജയിലന്തരീക്ഷം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരുന്നു. “വാഗ്‌ദാനങ്ങള്‍ നല്‍കി തടവുകാരെ കബളിപ്പിക്കുകയും മാനസീകമായി തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ അവസാനിപ്പിക്കുക.” “തടവുകാരുടെ സമരത്തെ മര്‍ദ്ദനംകൊണ്ടും വഞ്ചനകൊണ്ടും തകര്‍ത്ത ജയില്‍സൂപ്രണ്ടിനെ ശിക്ഷിക്കുക.” “ക്വാറന്‍റയിനില്‍ മര്‍ദ്ദനമേററു കിടക്കുന്ന ഞങ്ങളുടെ സഹോദരന്മാരെ ജയിലാസ്‌പത്രി യിലേക്ക്‌ കൊണ്ടുവരിക മര്‍ദ്ദകരെ ശിക്ഷിക്കുക.” അയാളുടെ ശബ്‌ദം ഘനഗംഭീരമായിരുന്നു. ശിവരാജ്‌ എന്തിന്‌ വേണ്ടിയാണ്‌ ഈ സാഹസത്തിന്‌ ഒരുങ്ങിയതെന്നറിയാതെ വിഷമിക്കുകയായിരുന്നContinue Reading

അദ്ധ്യായം – 1 പ്രഭാതം പൊട്ടിവിടര്‍ന്നതേ ഉള്ളൂ. നീണ്ടുനില്‍ക്കുന്ന അഞ്ചര ബെല്‍ മുഴങ്ങി. തടവുകാരുടെ എണ്ണം തിട്ടപ്പെടുത്തി വാര്‍ഡര്‍മാരും ഹെഡ്‌വാര്‍ഡര്‍മാരും ചീഫ്‌ വാര്‍ഡറുടെ മുമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അണ്‍ലോക്ക്‌ ബെല്‍ ഒരടി അടിച്ചു. ബ്ലോക്ക്‌ മേസ്‌തിരിമാര്‍ മുറികളോരോന്നും തുറക്കാന്‍ തുടങ്ങി. നൈറ്റ്‌ വാര്‍ഡര്‍മാര്‍ ഗേറ്റിലേക്ക്‌ അലസമായി ചുവടുവെച്ചു. പ്രഭാതഭക്ഷണം മഞ്ചല്‍ തട്ടുകളില്‍ നിരത്തി ബ്ലോക്കുകളിലേക്ക്‌ ചുമന്നുകൊണ്ടുപോകാന്‍ കിച്ചണ്‍ തടവുകാര്‍ ജോഡികളായി നിലയുറപ്പിച്ചു. ഈ സമയത്ത്‌ ഒന്നാം ബ്ലോക്കിലെ സെല്‍ കെട്ടിടത്തില്‍നിന്ന്‌Continue Reading