ഒ റ്റമീൻ
കുളക്കരെയുറ്റമീൻ
കൺക്കണ്ണാടി.
കുളക്കരെയുറ്റമീൻ
കൺക്കണ്ണാടി.
വിശപ്പിന്റെ
നീലിമയുടലാകെ
പടർന്നു
ചിറകിൻ തുമ്പിലൂടിറ്റുന്ന
പക്ഷിയെ
ധ്യാനിച്ച് ധ്യാനിച്ച്
കുളത്തിലേക്ക്
വരുത്തിയതാണ്,
പരൽമീൻ.
പരസ്പ്പര
പ്രതിഫലനത്തിലെ
പ്രണയത്തിൻ
തിളക്കത്തിൽ
വിവേകിയായി
പക്ഷി.
ബന്ധിതം
പ്രണയത്താൽ രണ്ടാളും
ഒരു കുളക്കീഴിൽ
ഒരേ കുളക്കര
ശിഷ്ടകാല
പ്രണയനീലിമയിൽ!
Comments
യുവകവികളിൽ ശ്രദ്ധേയ. 'ഐസ് ക്യൂബുകൾ' കവിതാ സമാഹാരം സോഷ്യൽ നെറ്റ് വർക്കുകളിൽ സജീവം തിരുവനന്തപുരം സ്വദേശി അമേരിക്കയിൽ താമസം.