റേച്ചൽ
വിശുദ്ധ പിതാവ്
നിനക്കനുഗ്രഹിച്ച
സ് ഫടിക കൈച്ചങ്ങല
എന്നിൽ തന്നെ ഉണ്ട്
അറ്റത്ത് തൂങ്ങുന്ന ക്രൂശിത രൂപം
ഇടക്കിടക്ക് കണ്ണ് നനക്കാറുണ്ട്
പക്ഷെ പ്രിയപ്പെട്ടവളെ
രാജഗുരുവിൽ നിന്നും
രാജാവിലേക്കും
രാജാവിൽ നിന്നും
രാജ്ഞിയിലേക്കും
രാജ്ഞിയിൽ നിന്നും
മന്ത്രിയിലേക്കും
മന്ത്രിയിൽ നിന്നും
ദാസിയിലേക്കും
ദാസിയിൽ നിന്ന്
കച്ചവടക്കാരനിലേക്കും
കൈമാറ്റം ചെയ്യപ്പെട്ട
വിശുദ്ധഫലം പോൽ
വിശുദ്ധമായ ഇതും
ചിലപ്പോൾ യൂദാസിൽ
കാണാൻ ഇട വന്നേക്കാം
പിതാവും പുത്രനും നീയും
ഷമിക്കുമായിരിക്കാം
യൂദാസ് ഒരു പക്ഷെ
കൈമാറ്റം ചെയ്തു കിട്ടിയ
സദാചാരം പറഞ്ഞ്
എന്നെയും കുരിശിലേറ്റുമായിരിക്കും
Comments
ചങ്ങരംകുളം സ്വദേശി, ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.