മനീഷ് നരണിപ്പുഴ

ചങ്ങരംകുളം സ്വദേശി, ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.

  റേച്ചൽ വിശുദ്ധ പിതാവ് നിനക്കനുഗ്രഹിച്ച സ് ഫടിക കൈച്ചങ്ങല എന്നിൽ തന്നെ ഉണ്ട് അറ്റത്ത് തൂങ്ങുന്ന ക്രൂശിത രൂപം ഇടക്കിടക്ക് കണ്ണ് നനക്കാറുണ്ട് പക്ഷെ പ്രിയപ്പെട്ടവളെ രാജഗുരുവിൽ നിന്നും രാജാവിലേക്കും രാജാവിൽ നിന്നും രാജ്ഞിയിലേക്കും രാജ്ഞിയിൽ നിന്നും മന്ത്രിയിലേക്കും മന്ത്രിയിൽ നിന്നും ദാസിയിലേക്കും ദാസിയിൽ നിന്ന് കച്ചവടക്കാരനിലേക്കും കൈമാറ്റം ചെയ്യപ്പെട്ട വിശുദ്ധഫലം പോൽ വിശുദ്ധമായ ഇതും ചിലപ്പോൾ യൂദാസിൽ കാണാൻ ഇട വന്നേക്കാം പിതാവും പുത്രനും നീയും ഷമിക്കുമായിരിക്കാംContinue Reading

  ഒരു കടപ്ലാവ്‌ അടക്കം അഞ്ചു പ്ലാവുകൾ (ചോന്ന വരിക്ക, മഞ്ഞ വരിക്ക, വറവ് വരിക്കാ, പഴച്ചക്ക, കടപ്ലാവ്‌ ) എന്റെ ഭാഗത്തായിരുന്നു. അവന്റെ ഭാഗത്ത് കിളി കൊക്കനും ചകിരിയനും കർപ്പൂരനും രണ്ടു മൂവാണ്ടനും. മൂക്ക് തൊട്ടുകൊണ്ട് ധൈര്യമുണ്ടെങ്കിൽ ഒന്നിനെ വെട്ടെടാ എന്ന് പ്രകോപിപ്പിച്ചതവനാണ് മാവുകളും പ്ലാവുകളും ദാ കിടക്കണു മുറ്റത്ത്. അമ്മയുടെ വിളി കേട്ട് കെട്ടിപ്പിടിച്ചു കോലായിലേക്ക് കയറുമ്പോൾ പിന്നിൽ മരങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു ഒപ്പം കിളികളുടെയും!Continue Reading