August 2016 (Page 2)

[dropcap]പ്ര[/dropcap]ശസ്തകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം കെ.വി. അനൂപ് സൗഹൃദവേദിയും പട്ടാമ്പി ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗവും സംയുക്തമായി മലയാളനാട് വെബ് ജേർണ്ണലിന്റെ സഹകരണത്തോടെ മികച്ച കലാലയകഥകൾക്ക് നൽകിവരുന്ന അനൂപ് കലാലയ കഥാപുരസ്കാരത്തിന് കഥകൾ ക്ഷണിക്കുന്നു. റഗുലർ/ പാരലൽ/ പ്രൊഫഷണൽ കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഡിഗ്രി. പി. ജി. തലകോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചെറുകഥകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. കഥകൾ താഴെ പറയുന്ന വിലാസത്തിലോ ഇ മെയിലായോ അയയ്ക്കാം. വിലാസവും ഫോൺContinue Reading

കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടുന്നവർക്ക് സുപരിചിതമായ പേരാണ് ശീതളിന്റേത്. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നവൾ. ജന്മമാണോ ജീവിതമാണോ ഒരാളുടെ ജെണ്ടർ തീരുമാനിക്കുന്നത് എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ യാതൊരു സംശവുമില്ലാതെ ശീതൾ പറയും മനസ്സാണ്. ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌. നമ്മുടെ സ്വാതന്ത്ര്യ ദിനത്തിന് അങ്ങനെ ഒരർഥം കൂടിയുണ്ടാവട്ടെ. അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ :Continue Reading

[dropcap]സി[/dropcap]നിമാറ്റിക് എന്ന് ഇന്ന് നമ്മൾ വിശേഷിപ്പിക്കുന്ന രീതി, സിനിമ വരുന്നതിനും ഏറെ മുൻപ് തന്നെ ഷേക്സ്പിയറിലും ഹോമറിലും വാത്മീകിയിലും എഴുത്തച്ഛനിലും കാണാമെന്ന് സച്ചിദാനന്ദൻ തന്റെ ഒരു പുസ്തകത്തിൽ (അനുഭവം, യാത്ര, ഓർമ്മ: പ്രസാധനം ഒലിവ്) നിരീക്ഷിക്കുന്നുണ്ട്. സ്ഥലകാലങ്ങളുടെ അകലങ്ങളില്ലാതാക്കുന്ന സ്വപ്നസദൃശമായ സന്നിവേശം, കണ്ടുകഴിഞ്ഞാലും (വായിച്ചു കഴിഞ്ഞാലും ) മനം മഥിക്കുന്ന ഒറ്റ ചിത്രങ്ങൾ ഐസൻസ്റ്റീൻ മൊൺടാഷിനെ പറ്റി സംസാരിക്കുന്നതിന് മുൻപു തന്നെ പ്രയോഗത്തിലുണ്ടെന്ന് കവി പറയുന്നു.. പേരറിയാത്തവരിൽ ഒരു ദൃശ്യമുണ്ട്; Continue Reading

[dropcap]കാ[/dropcap]ട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading

എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെ വിമർശിച്ചുകൊണ്ട് കെ.പി. നിർമ്മൽകുമാർ എഴുതുന്നു. ‘[dropcap]ഞാ[/dropcap]ൻ വായിച്ച മികച്ച ജീവചരിത്ര പുസ്തകങ്ങളിലൊന്ന്” – എം ടി വാസുദേവൻ നായർ”എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെക്കു റിച്ച് കവർ പേജിൽ കൊടുത്ത പ്രശംസ അതാണ്. മാധവിക്കുട്ടിയുടെ നീണ്ടകാല നാലപ്പാട് ഓർമകളിൽ ഭാവനയും വസ്തുതയും കലരുമ്പോൾ, സുലോചന നാലപ്പാടിന്റെ ഈ പുസ്തകം പുന്നയൂർക്കുളം, നാലപ്പാട്, അവരുടെ കുടുംബം,Continue Reading